എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗം ഇന്ന്

മുൻ ISRO ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴ് അംഗങ്ങളുള്ള സമിതിയാണ് കേന്ദ്രസർക്കാർ രൂപീകരിച്ചത്

dot image

ന്യൂഡൽഹി: എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. മുൻ ISRO ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴ് അംഗങ്ങളുള്ള സമിതിയാണ് കേന്ദ്രസർക്കാർ രൂപീകരിച്ചത്.

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട് വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സുതാര്യത ഉറപ്പുവരുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ രൂപീകരിച്ചത്. പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. പരീക്ഷകളിൽ വരുത്തേണ്ട സമൂലമായ മാറ്റം, ഡാറ്റ സുരക്ഷാ പ്രോട്ടോക്കോകൾ കൂടുതൽ സുരക്ഷിതമാക്കുക, ദേശീയ പരീക്ഷാ ഏജൻസിയുടെ നടത്തിപ്പ് കൂടുതൽ മികച്ചതാക്കുക എന്നിവയും കമ്മിറ്റിയുടെ പഠനവിഷയമാകും. രണ്ട് മാസമാകും കമ്മിറ്റിയുടെ കാലാവധി.

അതേസമയം, പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പരീക്ഷാ വിവാദം ഉയർത്തി പ്രതിഷേധിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ക്രമക്കേട് പുറത്തുവന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത തകർന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചോദ്യപേപ്പർ വിൽപ്പനയാണ് നടന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് ഇതിൻ്റെ ധാർമ്മിക ഉത്തരവാദിത്തമുണ്ട്. ഇതിനെല്ലാം കണക്ക് പറഞ്ഞ് മന്ത്രിയെ കൊണ്ട് ലോക്സഭയിൽ ഉത്തരം പറയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us