'ഇന്നൊരു കര്ഷകനും ട്രാക്ടറും പാര്ലമെന്റിലേക്ക് എത്തിയിരിക്കുന്നു';സിപിഐഎം എംപിയെത്തി,ട്രാക്ടറില്

എഐകെഎസ് ദേശീയ വൈസ് പ്രസിഡന്റാണിപ്പോള് അമ്രാ റാം.

dot image

ന്യൂഡല്ഹി: കര്ഷക നേതാവും സിപി ഐഎം എംപിയുമായ അമ്രാ റാം സത്യപ്രതിജ്ഞ ചെയ്യാന് പാര്ലമെന്റിലേക്ക് എത്തിയത് ട്രാക്ടറില്. രാജസ്ഥാനിലെ സിക്കാറില് നിന്നുള്ള എംപിയുടെ ട്രാക്ടര് പാര്ലമെന്റിന്റെ ഗേറ്റില് പൊലീസ് തടഞ്ഞു. തുടര്ന്ന് അമ്രാ റാം നടന്നാണ് പാര്ലമെന്റിനുള്ളിലേക്ക് എത്തിയത്.

'കര്ഷകര് ഡല്ഹിയിലേക്ക് വരുന്നതിനെ അവര് തടഞ്ഞിരുന്നു. 13 മാസം കര്ഷകര് ഡല്ഹിയുടെ അതിര്ത്തിയില് കുത്തിയിരുന്നു. അവരുടെ ട്രാക്ടറുകള് നഗരത്തിലേക്ക് പ്രവേശിക്കാന് അനുവദിച്ചിരുന്നില്ല', അമ്രാ റാം പിടിഐയോട് പറഞ്ഞു.

'ഇന്ന് ഒരു കര്ഷകനും അയാളുടെ ട്രാക്ടറും പാര്ലമെന്റിലേക്ക് എത്തിയിരിക്കുന്നു', എന്നും അമ്രാറാം പറഞ്ഞു. രാജസ്ഥാനിലെ ശെഖാവതി മേഖലയില് നിന്നുള്ള കര്ഷക നേതാവായ അമ്രാ റാം നാല് തവണ എംഎല്എയായിട്ടുണ്ട്. എഐകെഎസ് ദേശീയ വൈസ് പ്രസിഡന്റാണിപ്പോള് അമ്രാ റാം.

ഇന്ഡ്യ മുന്നണി സ്ഥാനാര്ത്ഥിയായിട്ടാണ് അമ്രാ റാം മത്സരിച്ചത്. ബിജെപിയുടെ സിറ്റിംഗ് എംപിയായിരുന്ന സുമേദാനന്ദ് സരസ്വതിയെയാണ് അമ്രാ റാം പരാജയപ്പെടുത്തിയത്.

ഇനി ബിജെപിക്ക് ഒപ്പമില്ലെന്ന് ബിജെഡി; രാജ്യസഭയിൽ പിന്തുണയ്ക്ക് ശ്രമിച്ച് ഇൻഡ്യ സഖ്യം

ഭുവനേശ്വർ: പാർലമെന്റിൽ ഇനി ബിജെപിക്ക് പിന്തുണയില്ലെന്ന് അറിയിച്ച് ബിജു ജനതാദൾ. രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ബിജെഡി അറിയിച്ചു. രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണ ഇൻഡ്യ സഖ്യത്തിന് ലഭിക്കാൻ കോണ്ഗ്രസ് നീക്കങ്ങളാരംഭിച്ചതായാണ് സൂചന. ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ സാധാരണക്കാരുടെയും താൽപര്യങ്ങള്ക്കായി പ്രവർത്തിക്കണമെന്നാണ് എംപിമാർക്ക് ബിജെഡി പ്രസിഡന്റ് നവീൻ പട്നായിക് നിർദേശം നൽകിയിരിക്കുന്നത്. രാജ്യസഭയിലെ ഒമ്പത് ബിജെഡി എംപിമാരുടെ യോഗത്തിലാണ് പട്നായിക് ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോക്സഭയിൽ ഇക്കുറി ബിജെഡിക്ക് പ്രാതിനിധ്യമില്ല. ഒഡീഷയിൽ വലിയ പരാജയമാണ് നവീൻ പട്നായിക് ഏറ്റുവാങ്ങിയത്. 24 വർഷത്തെ ബിജെഡി ഭരണം ബിജെപി പിടിച്ചെടുത്തിരുന്നു. ഒപ്പം ലോക്സഭയിൽ ഒരു സീറ്റിൽ പോലും വിജയിക്കാനും ബിജെഡിക്ക് ആയില്ല. നേരത്തെ പാർലമെന്റിൽ ബിജെഡിയുടെ പിന്തുണ ബിജെപിക്കായിരുന്നു. 21 ലോക്സഭാ സീറ്റിൽ 20 സീറ്റിലും ബിജെപിയാണ് ജയിച്ചത്. ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയും ഒഡീഷയിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണയ്ക്കായി ഇൻഡ്യ മുന്നണി ശ്രമിക്കുന്നത്.

ബിജെഡി കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ വിഷയങ്ങളിൽ പാർലമെൻ്റിൽ ബിജെപിയെ പിന്തുണക്കുക മാത്രമല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ 2019ലും 2024ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. 1998 മുതൽ 2009വരെ ബിജെപിയുടെ സഖ്യകക്ഷിയുമായിരുന്നു. എന്നാൽ ഇത്തവണ പട്നായികിനെതിരെ ശക്തമായ ആരോപണങ്ങളോടെയാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം നടത്തിയതും സംസ്ഥാനം പിടിച്ചെടുത്തതും.

1997ൽ പാർട്ടി സ്ഥാപിച്ചതിന് ശേഷം ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത പട്നായിക് മത്സരിച്ച രണ്ടിൽ ഒരു മണ്ഡലത്തിൽ അതിദയനീയമായി പരാജയപ്പെട്ടിരുന്നു. ആകെയുള്ള 146 സീറ്റിൽ 51 സീറ്റിൽ മാത്രമാണ് ബിജെഡിക്ക് വിജയിക്കാനായത്. 2019 ലെ 112 സീറ്റിൽ നിന്നാണ് നേർപകുതിക്കും താഴെയുള്ള അംഗസംഖ്യയിലേയ്ക്ക് ബിജെഡി വീണത്. 23 സീറ്റുണ്ടായിരുന്നിടത്തുനിന്ന് 78 എന്ന വലിയ സംഖ്യയിലേക്ക് ബിജെപി ഉയരുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിനാവശ്യമായ 74 സീറ്റിലധികം നേടി ഒഡീഷയിലും ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിച്ചു. കഴിഞ്ഞ 24 വർഷത്തെ, തുടർച്ചയായ ബിജെഡി ജൈത്രയാത്രയാണ് ഇതോടെ അവസാനിച്ചത്.

dot image
To advertise here,contact us
dot image