ഡൽഹി: മദ്യനയക്കേസിൽ സുപ്രീംകോടതിയിൽ നൽകിയ ഹര്ജി പിന്വലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡൽഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ പൂര്ണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ അഭിഭാഷകന്റെ നടപടി. ഹര്ജി പിന്വലിക്കാന് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അനുമതി നല്കി. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില് ഇക്കാര്യം കൂടി ഉള്പ്പെടുത്തി അരവിന്ദ് കെജ്രിവാള് വീണ്ടും സുപ്രീംകോടതിയെ സമീപിക്കും.
ഇതിനിടെ മദ്യനയ അഴിമതിക്കേസില് സിബിഐ കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റൗസ് അവന്യൂ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെയാണ് സിബിഐ നടപടി. കെജ്രിവാളിനെ സിബിഐ വൈകാതെ ചോദ്യം ചെയ്യും. ഡൽഹി മദ്യനയ അഴിമതിയില് രജിസ്റ്റര് ചെയ്ത കേസിലാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്.
തിഹാര് ജയിലില് നിന്ന് റൗസ് അവന്യൂ കോടതിയില് അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാനുള്ള അനുമതി സിബിഐ തേടി. അപേക്ഷ പ്രത്യേക സിബിഐ കോടതി അംഗീകരിച്ചതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാനും സിബിഐ കോടതി അന്വേഷണ ഏജന്സിക്ക് അനുമതി നല്കി. ലെഫ്റ്റനനന്റ് ഗവര്ണ്ണര് വികെ സക്സേനയുടെ ശുപാര്ശ അനുസരിച്ചാണ് കേന്ദ്ര സര്ക്കാര് നേരത്തെ സിബിഐ അന്വേഷണത്തിന് തീരുമാനമെടുത്തത്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര് ചെയ്ത കേസില് വിചാരണ കോടതി ജാമ്യം നല്കിയതിന് പിന്നാലെയാണ് സിബിഐയുടെ അറസ്റ്റ്.
'സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണം, അത് ഇന്ത്യയുടെ ശബ്ദമാണ്'; ഓം ബിർളയെ അഭിനന്ദിച്ച് രാഹുൽ