സിനിമയിലെ നായകനും നായികയും ലോക്സഭയിൽ പരസ്പരം കണ്ടുമുട്ടി

2011ല് പുറത്ത് വന്ന 'മിലെ നാ മിലെ ഹും' എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്

dot image

ന്യൂഡൽഹി: പാര്ലമെന്റില് സ്നേഹാശംസകള് പങ്കുവെച്ച് സിനിമയിലെ നായകനും നായികയും. കേന്ദ്രമന്ത്രി ചിരാഗ് പസ്വാനും ബിജെപി എം പി കങ്കണ റണാവട്ടുമാണ് പാര്ലമെന്റില് പരസ്പരം ആശംസകള് കൈമാറിയത്. ഇരുവരും സൗഹൃദം പുതുക്കുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്.

2011ല് പുറത്ത് വന്ന 'മിലെ നാ മിലെ ഹും' എന്ന ബോളിവുഡ് ചിത്രത്തിലാണ് കങ്കണയ്ക്കൊപ്പം ചിരാഗ് പസ്വാന് അഭിനയിച്ചത്. സിനിമ പ്രതീക്ഷിച്ച വിജയം നേടാതെ പോയതോടെ അഭിനേതാവ് എന്ന നിലയിലുള്ള ചിരാഗിന്റെ കരിയര് അവസാനിച്ചു. പിന്നാലെ പിതാവ് രാം വിലാസ് പസ്വാന്റെ പിന്ഗാമിയെന്ന നിലയില് ചിരാഗ് രാഷ്ട്രീയ രംഗത്തേയ്ക്ക് മാറി. കങ്കണ ബോളിവുഡിലെ തിളങ്ങും താരമായും മാറി. കങ്കണയുടെ വിജയം. സെപ്തംബര് ആറിന് കങ്കണ അഭിനയിച്ച എമര്ജന്സിയെന്ന സിനിമ റിലീസിനെത്തുകയാണ്.

ഏതാണ്ട് ഒരുവ്യാഴവട്ടത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. സിനിമയിലല്ല പാര്ലമെന്റിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തിയിരിക്കുന്നത്. ബിഹാറിലെ ഹാജിപൂരില് നിന്നും വിജയിച്ച് ലോക്സഭയിലെത്തിയ ചിരാഗ് പസ്വാന് മൂന്നാം മോദി മന്ത്രിസഭയില് ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ബിഹാറില് ബിജെപിയുടെയും ജെഡിയുവിന്റെയും സഖ്യകക്ഷിയായി മത്സരിച്ച ചിരാഗിന്റെ എല്ജെപി മത്സരിച്ച അഞ്ച് സീറ്റിലും വിജയിച്ചിരുന്നു.

ഹിമാചല്പ്രദേശിലെ മാണ്ഡിയില് നിന്നും ബിജെപി ടിക്കറ്റില് മത്സരിച്ച് വിജയിച്ചാണ് കങ്കണ റണാവത്ത് ലോക്സഭയിലെത്തിയിരിക്കുന്നത്. മന്ത്രിയും കോണ്ഗ്രസിന്റെ ശക്തനായ നേതാവുമായ വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്. 75000ത്തിനടുത്ത് വോട്ടിനായിരുന്നു കങ്കണയുടെ വിജയം. സെപ്തംബര് ആറിന് കങ്കണ അഭിനയിച്ച എമര്ജന്സിയെന്ന സിനിമ റിലീസിനെത്തുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us