ഇന്ത്യയിൽ 85% ശതകോടീശ്വരന്മാരും മേൽജാതിക്കാർ; പട്ടികയിൽ ഇടമില്ലാതെ ദളിത് വിഭാഗങ്ങൾ

രാജ്യത്തെ കോടീശ്വരൻമാരുടെ സമ്പത്തിൻ്റെ 90 ശതമാനവും മേൽജാതിക്കാരുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്

dot image

ന്യൂഡൽഹി: വേൾഡ് ഇൻ-ഇക്വാലിറ്റി റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സാമ്പത്തിക അസമത്വങ്ങളിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കോടീശ്വരൻമാരുടെ സമ്പത്തിൻ്റെ 90 ശതമാനവും മേൽജാതിക്കാരുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. 'ഇന്ത്യയിലെ നികുതി നീതിയിലേക്കും സമ്പത്ത് പുനർവിതരണത്തിലേക്കും' എന്ന റിപ്പോർട്ട് സമ്പത്തിൻ്റെ വിതരണത്തിലെ പ്രശ്നങ്ങളെല്ലാം പൂർണമായി പരിശോധിക്കുകയുണ്ടായി. ഇന്ത്യയിലെ മൊത്തം സമ്പത്തിൻ്റെ 40 ശതമാനവും നിയന്ത്രിക്കുന്നത് ഏറ്റവും മേൽജാതിക്കാരാണ്. ഇത് വർദ്ധിച്ചുവരുന്ന അസമത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തിൻ്റെ 88.4 ശതമാനമാണ് മേൽജാതി വിഭാഗങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ പെട്ട പട്ടികവർഗ്ഗക്കാർക്ക് (എസ്ടി) ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ പ്രാതിനിധ്യമില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. 2018-19 ലെ ഓൾ-ഇന്ത്യ ഡെറ്റ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് സർവേ (എഐഡിഐഎസ്) പ്രകാരം ദേശീയ സമ്പത്തിൻ്റെ 55 ശതമാനത്തോളം മേൽജാതിക്കാരുടെ കൈവശമാണുളളത്. സമ്പത്തിൻ്റെ അടിസ്ഥാനത്തിലുളള വേർതിരിവ് ഇന്ത്യയുടെ ജാതീയമായ സാമ്പത്തിക അസമത്വങ്ങളെ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, സോഷ്യൽ നെറ്റ്വർക്കുകൾ, സംരംഭകത്വത്തിനും സമ്പത്ത് സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ വായ്പകളിലും ജാതിയമായ അസമത്വം കാണാനാകും. രാജ്യത്തെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഈ പട്ടികയിൽ പങ്കാളിത്തമില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഭൂമി കൈവശം വയ്ക്കുന്നതിൽ ചരിത്രപരമായി ദളിതർ വിലക്കപ്പെട്ട വിഭാഗമായാണ് കണക്കാക്കുന്നത്. അസമത്വം ശതകോടീശ്വരന്മാരിൽ മാത്രമല്ല കാണാൻ കഴിയുക. 2023-ലെ 'സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ ' റിപ്പോർട്ട് പ്രകാരം, പട്ടികജാതി (എസ്സി), പട്ടികവർഗ്ഗ (എസ്ടി) വിഭാഗത്തിലുളള ആളുകളുടെ തൊഴിൽ പങ്കാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോൾ എൻ്റർപ്രൈസ് ഉടമകളുടെ എണ്ണത്തിൽ ഈ വിഭാഗക്കാരുടെ പങ്കാളിത്തത്തിൽ ഗണ്യമായ കുറവാണ് ഉളളത്. ഈ വിഭാഗത്തിൽ നിന്നുള്ള 11.4 ശതമാനം പേർ മാത്രമാണ് സംരംഭങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

'പഞ്ചാബില് ബിജെപി പാര്ട്ടിയെ തകര്ക്കാന് നോക്കുന്നു'; ആരോപണവുമായി അകാലിദള്

സാമ്പത്തികമായുളള ഇത്തരം അസമത്വങ്ങൾ മേൽജാതി ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം 12.3 ശതമാനം പട്ടികജാതിക്കാരും 5.4 ശതമാനം പട്ടികവർഗ്ഗക്കാരും മാത്രമാണ് ഏറ്റവും ഉയർന്ന സാമ്പത്തിക ശേഷിയിൽ ഉള്ളത്. 25 ശതമാനത്തിലധികം പട്ടികജാതിക്കാരും 46.3 ശതമാനം പട്ടികവർഗ്ഗക്കാരും ഏറ്റവും താഴ്ന്ന സമ്പത്ത് വിഭാഗത്തിൽ പെടുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) 16.3 ശതമാനം ഏറ്റവും താഴ്ന്ന സമ്പത്തുള്ള വിഭാഗത്തിലും 19.2 ശതമാനം ഉയർന്ന സമ്പത്തുള്ള വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us