കുഞ്ഞലമാരയ്ക്കുള്ളിൽ വെള്ളി മന്ദിരം, ഒപ്പം മധുരപലഹാരങ്ങളും; അനന്ത് അംബാനിയുടെ കല്യാണക്കത്തും വൈറൽ

തിരഞ്ഞെടുത്ത വിവിഐപി, വിഐപി അതിഥികൾക്കായാണ് ഈ കാർഡ് അയച്ചിട്ടുള്ളത്

dot image

മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹ വിശേഷങ്ങള് മാസങ്ങളായി സജീവ ചർച്ചയാണ്. വാർത്തകൾ വൈറലുമാകാറുണ്ട്. അത്തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഇരുവരുടെയും വിവാഹ ക്ഷണക്കത്താണ്. ജൂലൈ 12 ന് മുംബൈയിൽ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് രാഷ്ട്രീയ-സിനിമ മേഖലകളിലുള്ള നിരവധിപ്പേർക്കാണ് ക്ഷണമുള്ളത്. ചുവന്ന അലമാരയിൽ നിർമ്മിച്ച വിവാഹ ക്ഷണക്കത്തിൽ ഒരു വെള്ളി മന്ദിരത്തിനുള്ളിൽ ഗണപതിയുടെയും രാധാകൃഷ്ണൻ്റെയും വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ക്ഷണത്തിൽ മധുരപലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയുമുണ്ട്.

തിരഞ്ഞെടുത്ത വിവിഐപി, വിഐപി അതിഥികൾക്കായാണ് ഈ കാർഡ് അയച്ചിട്ടുള്ളത്. മറ്റ് അതിഥികൾക്കുള്ള കത്തില് വെള്ളി മന്ദിര് ഉൾപ്പെടുന്നില്ല. വിവാഹ ചടങ്ങുകൾ ജൂൺ 29 ന് മുംബൈയിലെ വസതിയായ ആൻ്റിലിയയിൽ വെച്ച് പൂജ ചടങ്ങുകളോടെ ആരംഭിക്കും. ജൂലൈ 12-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് അനന്ത് അംബാനിയും രാധിക മർച്ചൻ്റും വിവാഹിതരാകുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us