ആറ് വർഷം മുമ്പുള്ള ഓർഡറിന് ഫ്ലിപ്കാർട്ടിൽ നിന്ന് ഡെലിവറികോൾ വന്നതിപ്പോൾ; അനുഭവം പങ്കുവെച്ച് യുവാവ്

സമാന അനുഭവം പങ്കുവെച്ച് നിരവധി പേരാണ് പോസ്റ്റിനടിയിൽ എത്തിയിരിക്കുന്നത്

dot image

മുംബൈ: 2018 ൽ ഫ്ലിപ്പ്കാർട്ടിൽ ഓർഡർ നൽകിയ വസ്തുവിന്റെ ഡെലിവറി കോൾ ആറ് വർഷത്തിന് ശേഷം ലഭിച്ച രസകരമായ സംഭവം പങ്കുവെച്ച് യുവാവ്. മുംബൈ സ്വദേശി അഹ്സൻ ഖർബായ് ആണ് 2018 മെയ് മാസത്തിൽ ഒരു ജോടി സ്പാർക്സ് സ്ലിപ്പറുകൾ ഓർഡർ ചെയ്തത്.

പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ഓർഡർ ചെയ്ത സാധനം ലഭിച്ചില്ല. ക്യാഷ് ഓൺ ഡെലിവറി ആയതിനാൽ തന്നെ ഓർഡർ ലഭിക്കാത്തത് വലിയ കാര്യമായി എടുത്തില്ല. എന്നാൽ ആറ് വർഷത്തിന് ശേഷം ഇദ്ദേഹത്തിന് ഡെലിവറിയിൽ നിന്ന് കോൾ വന്നിരിക്കുകയാണ്. ഓർഡർ ചെയ്ത ചെരുപ്പിന്റെ സ്ക്രീൻ ഷോട്ട് സഹിതം എക്സിൽ പങ്കുവച്ചാണ് യുവാവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇടി മിന്നലിനിടയില് റീല്സ് ചിത്രീകരണം; വൈറലായി വീഡിയോ

2018 മെയ് 16-ന് 485 രൂപ വിലയുള്ള ഒരു ജോടി സ്പാർക്സ് സ്ലിപ്പറുകൾ ഓർഡർ ചെയ്തിരുന്നു. ഓർഡർ വിശദാംശങ്ങൾ അനുസരിച്ച്, സ്ലിപ്പറുകൾ എത്തേണ്ടിയിരുന്നത് മെയ് 20 ന് ആയിരുന്നു. എന്നാൽ ഓർഡർ ചെയ്ത ചെരുപ്പുകൾ എത്തിയില്ല എന്നുമാത്രമല്ല ഓർഡർ ക്യാൻസൽ ചെയ്യാനും ഫ്ലിപ്പ്കാർട്ടിൽ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇടയ്ക്കിടെ ഡെലിവറി മെസ്സേജുകൾ വരാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.

സമാനമായ അനുഭവം പങ്കുവെച്ച് നിരവധി പേരാണ് പോസ്റ്റിനടിയിൽ എത്തിയിരിക്കുന്നത്. 2015 ൽ ഓർഡർ ചെയ്ത സാധനം ഇതുവരെ എത്തിയില്ല എന്ന് മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us