മുംബൈയില് പെട്രോൾ-ഡീസൽ നികുതി കുറച്ചു; പെട്രോളിന് 65 പൈസ കുറയും

2024-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്

dot image

ന്യൂഡൽഹി: മുംബൈയില് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് മഹാരാഷട്ര സര്ക്കാര്. ഇതോടെ ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും. സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള് വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര് പറഞ്ഞു. 'ഡീസലിൻ്റെ നികുതി മുംബൈ മേഖലയിൽ 24% ൽ നിന്ന് 21% ആയി കുറയ്ക്കുകയാണ്. ഫലത്തിൽ ഡീസൽ വില ലിറ്ററിന് 2 രൂപ കുറയും. മുംബൈ മേഖലയിൽ, പെട്രോളിൻ്റെ നികുതി 26% ൽ നിന്ന് 25% ആയി കുറയും. ഇത് പെട്രോൾ വില ലിറ്ററിന് 65 പൈസ കുറയ്ക്കും', അജിത് പവാര് വ്യക്തമാക്കി.

പെട്രോള്, ഡീസല് നികുതിയില് കുറവുവരുത്തിക്കൊണ്ട് 2024-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 ശതമാനത്തില്നിന്ന് 21 ശതമാനമായും പെട്രോളിന്റേത് 26-ല്നിന്ന് 25 ശതമാനമായുമാണ് കുറച്ചത്. പരുത്തി, സോയാബീന് വിളകള്ക്ക് ഹെക്ടറിന് 5,000 രൂപവീതം ബോണസും നല്കും. 2024 ജൂലൈ ഒന്നിന് ശേഷം ക്ഷീരകര്ഷകര്ക്ക് ലിറ്ററിന് അഞ്ച് രൂപ ബോണസ് നല്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആക്രമണം മൂലം മരിച്ചാല് അടുത്ത ബന്ധുക്കള്ക്ക് 25 ലക്ഷം രൂപ നല്കുമെന്നും പവാര് പറഞ്ഞു.

dot image
To advertise here,contact us
dot image