'ചർച്ച വേണം'; നീറ്റിൽ സ്തംഭിച്ച് ലോക്സഭയും രാജ്യസഭയും

ചട്ടം 262 പ്രകാരം സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു

dot image

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. ലോക്സഭയിൽ സഭ നടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച നടക്കേണ്ടതിനാൽ വിഷയം ഇന്ന് ചർച്ച ചെയ്യാനാവില്ലെന്നാണ് സ്പീക്കർ ഓം ബിർള അറിയിച്ചത്. പ്രതിപക്ഷം സ്പീക്കറുടെ ഈ നിർദേശം അംഗീകരിക്കാൻ തയ്യാറാവാത്തതോടെ ബഹളത്തെ തുടർന്ന് ലോക്സഭ താത്കാലികമായി നിർത്തിവെച്ചു.

സുപ്രിയ സുലെയാണ് ലോക്സഭയിൽ വിഷയം ആദ്യം ഉന്നയിച്ചത്. ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികരണം നടത്തി. രാജ്യസഭയിലും സഭ നിർത്തി വെച്ച് കൊണ്ട് വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. ചട്ടം 262 പ്രകാരം സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് എംപിമാർ രാജ്യസഭയിൽ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇരു സഭകളും 12 മണിയോടെ വീണ്ടും പുനരാരംഭിക്കും.

'ഐസ്ക്രീമിലെ വിരല് ഫാക്ടറി ജീവനക്കാരന്റേത്': ഡിഎന്എ പരിശോധനാ ഫലം പോസിറ്റീവ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us