ഈ വർഷത്തെ അമർനാഥ് യാത്രയ്ക്ക് ഇന്ന് തുടക്കം: തീർത്ഥാടകർ ഗുഹാക്ഷേത്രത്തിലേക്ക് പുറപ്പെട്ടു

കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബാൽതാൽ ബേസ് ക്യാമ്പിൽ നിന്ന് തീർത്ഥാടകരുടെ ആദ്യ ബാച്ച് ഗുഹാക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടു

dot image

ശ്രീനഗർ: 52 ദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ അമർനാഥ് യാത്രയ്ക്ക് ഇന്ന് തുടക്കം. കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബാൽതാൽ ബേസ് ക്യാമ്പിൽ നിന്ന് തീർത്ഥാടകരുടെ ആദ്യ ബാച്ച് ഗുഹാക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടു. കടലിൽ നിന്ന് 12,756 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ആരാധനാലയത്തിലേയ്ക്കാണ് തീർത്ഥാടകരുടെ യാത്ര. 4,603 തീർഥാടകർ അടങ്ങുന്ന ആദ്യ ബാച്ച് കർശന സുരക്ഷാ ക്രമീകരണങ്ങളോടെ വെള്ളിയാഴ്ചയാണ് കശ്മീരിലെത്തിയത്.

ഈ വർഷം 52 ദിവസമാണ് തീർത്ഥാടനം നീണ്ടുനിൽക്കുക. ഓഗസ്റ്റ് 19 നാണ് സമാപനം. യാത്ര സുഗമമാക്കാൻ സമഗ്രമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടനത്തിനായി 3.50 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗുഹാക്ഷേത്രത്തിലേക്കുള്ള രണ്ട് വഴികളിലുമായി 125 കമ്മ്യൂണിറ്റി കിച്ചണുകൾ സജ്ജീകരിച്ചിട്ടുണ്ട്. 6,000-ലധികം സന്നദ്ധപ്രവർത്തകരെ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വർഷവും കനത്ത സുരക്ഷയ്ക്കും ജാഗ്രതയ്ക്കും ഇടയിൽ നടക്കുന്ന അമർനാഥ് യാത്രയ്ക്ക് രണ്ട് റൂട്ടുകളാണ് ഉള്ളത്. അനന്ത്നാഗ് ജില്ലയിലെ പരമ്പരാഗത 48 കിലോമീറ്റർ ദൈർഘ്യമുള്ള നുൻവാൻ-പഹൽഗാം റൂട്ടിലും ഗന്ദർബാൽ ജില്ലയിലെ 14 കിലോമീറ്റർ നീളമുള്ള റൂട്ടിലും.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ അമർനാഥിൽ നടക്കുന്ന ശ്രാവണി മേള തീർത്ഥാടകരെ ആകർഷിക്കുന്ന ഒന്നാണ്. ഇത് വർഷത്തിൽ ഒരിക്കലാണ് നടത്തപ്പെടുക. ഈ സമയത്ത് മാത്രമാണ് അമർനാഥ് ഗുഹയിലേക്ക് പ്രവേശിക്കാൻ കഴിയുക. തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് അമർനാഥ് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഭൂരിഭാഗവും മഞ്ഞ് മൂടപ്പെട്ടിരിക്കുന്ന ലഡാർ താഴ്വരയിലാണ് അമർനാഥ് ഗുഹ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us