
വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കശാലയിലുണ്ടായ സ്ഫോടനം മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോർട്ടുകളുണ്ട്.
എന്താണ് സ്ഫോടനത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. സ്ഫോടനം നടന്നയുടൻതന്നെ രക്ഷാപ്രവർത്തനവുമായി സമീപവാസികളും മറ്റും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ, വിരുദുനഗറിലെ വെമ്പക്കോട്ടയ് മേഖലയിലും പടക്കശാലയിൽ സ്ഫോടനം നടന്നിരുന്നു. അന്ന് ഒമ്പത് പേരാണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാനമായി, ജനുവരിയിലും ജില്ലയിലെ ഒരുപടക്കശാലയിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പേരാണ് മരിച്ചത്.