അനന്തിന്റെ വിവാഹത്തിനു മുന്നേ സമൂഹ വിവാഹം; ഒരുക്കങ്ങളില് മുകേഷ് അംബാനിയും നിത അംബാനിയും

ജൂലൈ 12-നാണ് വ്യവസായി വിരേന് മര്ച്ചന്റിനെ മകള് രാധിക മര്ച്ചന്റുമായി അനന്ത് അംബാനിയുടെ വിവാഹം

dot image

മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പോള് സാമൂഹികമാധ്യമങ്ങളില് വൈറൽ. ആഡംബരത്തോടെയുള്ള കല്യാണ ക്ഷണക്കത്ത് കഴിഞ്ഞ ദിവസം വാർത്തകളില് ഇടംനേടിയിരുന്നു. ഇപ്പോൾ വിവാഹത്തോടനുബന്ധിച്ച് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും സമൂഹ വിവാഹം സംഘടിപ്പിക്കാനൊരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ജൂലൈ രണ്ടിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ദേശീയവാര്ത്താ ഏജന്സിയായ എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര പാല്ഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറില് വൈകുന്നേരം 4.30-നാണ് ചടങ്ങ്. പ്രീ വെഡ്ഡിങ് പരിപാടികളുടെ ഭാഗമായാണ് സമൂഹ വിവാഹച്ചടങ്ങ്. ജൂലൈ 12-നാണ് വ്യവസായി വിരേന് മര്ച്ചന്റിനെ മകള് രാധിക മര്ച്ചന്റുമായി അനന്ത് അംബാനിയുടെ വിവാഹം. മുംബൈയിലെ ജിയോ വേള്ഡ് കണ്വെന്ഷന് സെന്ററിലാണ് ചടങ്ങുകള്.

രാഷ്ട്രീയ-സിനിമ മേഖലകളിലുള്ള നിരവധിപ്പേർക്കാണ് അനന്ത് അംബാനിയുടെ വിവാഹത്തിലേക്ക് ക്ഷണമുള്ളത്. ജൂണ് ആദ്യം നിത അംബാനിയുടെ കാശി വിശ്വനാഥ് ക്ഷേത്രത്തിലെ ദര്ശനത്തോടെയാണ് വിവാഹത്തിന്റെ ക്ഷണം ആരംഭിച്ചത്. ഈ വര്ഷമാദ്യം ഗുജറാത്തിലെ ജാംനഗറില് മൂന്ന് ദിവസം നീണ്ട പ്രീ വെഡ്ഡിങ് ആഘോഷം സംഘടിപ്പിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us