ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ മൊബൈൽ റീചാർജ് നിരക്ക് ഉയർത്തി വോഡാഫോൺ ഐഡിയയും

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ

dot image

ന്യൂഡൽഹി: റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി നെറ്റ്വർക്ക് സേവന ദേതാക്കൾക്ക് പുറമെ മൊബൈൽ റീചാർജ് കുത്തനെ ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോൺ ഐഡിയ ജൂലൈ 4 മുതൽ പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളിൽ 10% മുതൽ 23% വരെ താരിഫ് വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു. നേരത്തെ ഭാരതി എയർടെൽ 10% മുതൽ 21% വരെയും റിലയൻസ് ജിയോ 13% മുതൽ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ജൂലൈ മൂന്ന് മുതലാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ മൊബൈൽ നിരക്കുകൾ വർധിക്കുന്നത്.

വോഡാഫോൺ ഐഡിയയുടെ മിനിമം പ്ലാനായ 179 രൂപയുടെ പ്ലാൻ 199 രൂപയാക്കിയാണ് വർധിച്ചത്. വോഡഫോൺ ഐഡിയയുടെ പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനിൻ്റെ നേരത്തെ 719 രൂപയിൽ നിന്ന് 859 രൂപയായി ഉയർത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള താരിഫ് നിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യ. 5 ജി അടക്കമുള്ള പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള വലിയ ചിലവാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് നെറ്റ്വർക്ക് ദാതാക്കൾ പറയുന്നത്.

എയർടെലിന്റെ 455 രൂപയുടെ പ്ലാൻ 599 ആക്കിയും 1,799 രൂപയുടേത് 1,999 രൂപയാക്കിയുമാണ് വർധിപ്പിച്ചത്. പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ 399ന്റേത് 449 ആയും 499 രൂപയുടെ പ്ലാൻ 549 ആയും കൂടും. ജിയോയുടെ 75 ജി.ബിയുടെ പോസ്റ്റ്പെയ്ഡ് പാക്ക് 399 രൂപയുണ്ടായിരുന്നത് 449 രൂപയാക്കി വർധിപ്പിച്ചു. 666 രൂപയുടെ അൺലിമിറ്റഡ് പ്ലാനിൽ 20 ശതമാനം വർധന വരുത്തി 799 രൂപയാക്കിയിട്ടുണ്ട്. 1,559 രൂപയുടെ പ്ലാൻ 1,899 രൂപയാക്കിയും 2,999 രൂപയുടേത് 3,599 രൂപയാക്കിയും കൂട്ടി.

ഡാറ്റയ്ക്കും കോളുകൾക്കും ഇനി ചെലവേറും; മാസം 50 രൂപ വരെ വർധനവിനൊരുങ്ങി നെറ്റ്വര്ക്ക് സേവനദാതാക്കൾ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us