ന്യൂഡൽഹി: ഇന്ത്യൻ സൈനിക ചരിത്രത്തിൽ ആദ്യമായി സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും. ആർമി ചീഫ് നിയുക്ത ലെഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും നേവി ചീഫ് അഡ്മിറൽ ദിനേഷ് ത്രിപാഠിയുമാണ് ഈ ചരിത്ര നിമിഷത്തിന് അവകാശികളാകുന്നത്. മധ്യപ്രദേശിലെ റേവയിലുള്ള സൈനിക സ്കൂളിലാണ് ഇരുവരും പഠിച്ചത്. 1970കളുടെ തുടക്കത്തിൽ അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചു തുടങ്ങിയ സൗഹ്യദ യാത്രയാണ് ഇരുവരുടെയും.
പഠിച്ചിരുന്ന കാലമത്രയും ലഫ്റ്റനൻ്റ് ജനറൽ ദ്വിവേദിയുടെയും അഡ്മിറൽ ത്രിപാഠിയുടേയും അടുത്തടുത്ത റോൾ നമ്പറായിരുന്നു. സ്കൂളിലെ ആദ്യ നാളുകൾ മുതൽ തുടങ്ങിയ സൗഹൃദം അത്രയും ദൃഡമായിരുന്നു. വ്യത്യസ്ത ചിന്താഗതികളും ലക്ഷ്യങ്ങളും ആയിരുന്നെങ്കിലും അവരുടെ സൗഹൃദം നിലനിന്നു. ഇരുവരുടെയും ശക്തമായ സൗഹൃദം സേനകൾ തമ്മിലുള്ള പ്രവർത്തന ബന്ധം ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുമെന്നാണ് മറ്റു ഉദ്യോഗസ്ഥരുടെ അഭിപ്രായം.
രാജ്യ തലസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ പതിനൊന്ന് ആയിഇന്ത്യൻ സൈനിക ചരിത്രത്തിൽ ആദ്യമായി സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും സേവനങ്ങൾക്ക് നേതൃത്വം നൽകുന്നു. പ്രഗത്ഭരായ ഈ വിദ്യാർത്ഥികളെ വളർത്തിയെടുത്തതിനുളള ബഹുമതി മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്കൂളിനാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് എ ഭരത് ഭൂഷൺ ബാബു എക്സിൽ പറഞ്ഞു.
For the first time in Indian Military history, Chiefs of Navy and Army hail from the same school. This rare honour of nurturing two prodigious students, who would go on to lead their respective Services 50 years later, goes to Sainik School, Rewa in Madhya Pradesh. (1/2) pic.twitter.com/52FMCO01qM
— A. Bharat Bhushan Babu (@SpokespersonMoD) June 29, 2024
അഡ്മിറൽ ത്രിപാഠി മെയ് ഒന്നിനാണ് ഇന്ത്യൻ നാവികസേനയുടെ കമാൻഡറായി ചുമതലയേറ്റത്. ലഫ്റ്റനൻ്റ് ജനറൽ ദ്വിവേദി നാളെ ഇന്ത്യൻ കരസേനയുടെ നിയമനം ഏറ്റെടുക്കും.