ന്യൂ ഡൽഹി : ടിൻഡർ ആപ്പിലൂടെ പരിചയപ്പെട്ട് പിറന്നാൾ ആഘോഷത്തിന് കോഫിഷോപ്പിലെത്തിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങളാണ്.കഴിഞ്ഞ ദിവസം ഡല്ഹിയില് നടന്ന ഒരു തട്ടിപ്പാണിത്.പ്രധാന നഗരങ്ങളിൽ വ്യാപകമായി കൊണ്ടിരിക്കുന്ന 'ടിൻഡർ അഴിമതി' കേസുകളിൽ ഒന്ന് മാത്രമാണ് ഡല്ഹിയില് ഉണ്ടായത്. ഡേറ്റിങ് ആപ്പുകള്വഴി യുവാക്കളെ വശീകരിച്ച് കോഫിഷോപ്പുകളിലേക്ക് ക്ഷണിക്കുകയും പിന്നാലെ വന്തുകയുടെ ബില്ല് നല്കി പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി.
ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴും നാണക്കേട് ഭയന്ന് പലരും കേസുകൾ റിപ്പോർട്ട് ചെയ്യാറില്ല.ഡല്ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ വന്കിട നഗരങ്ങളിലെല്ലാം ഇത്തരം സംഘങ്ങള് വ്യാപകമാണെന്നാണ് പൊലീസ് പറയുന്നത്. കോഫിഷോപ്പ് ഉടമകളും ജീവനക്കാരും ഉള്പ്പെട്ട സംഘങ്ങളാണ് ഇതിനുപിന്നിലെന്നും പൊലീസ് പറയുന്നത്.
എന്താണ് ഡല്ഹിയില് ടിൻഡർ തട്ടിപ്പ്
ഐ എ എസ് ഉദ്യോഗസ്ഥൻ ആവണമെന്ന മോഹവുമായി ഡല്ഹിയില് എത്തിയ യുവാവിനെയാണ് ഡല്ഹിയില് ഡേറ്റിങ് തട്ടിപ്പിന് ഇരയായത്.ഡേറ്റിങ് ആപ്പായ ടിന്ഡര് വഴി വര്ഷ എന്ന യുവതിയുമായി ഇയാള് സൗഹൃദത്തിലായി. ചാറ്റിങ്ങിലൂടെ ബന്ധം തുടരുകയും ഡല്ഹി വികാസ് മാര്ഗിലെ 'ബ്ലാക്ക് മിറര് കഫെ'യിലേക്ക് യുവതി ഡേറ്റിങ്ങിനായി യുവാവിനെ ക്ഷണിച്ചു. അവിടെയെത്തിയ രണ്ടുപേരും ലഘുഭക്ഷണവും ശീതളപാനീയവും മാത്രമാണ് കഴിച്ചത്.ഇതിനിടെ, വീട്ടില് എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് യുവതി ഇറങ്ങിപ്പോയി. പിന്നാലെ ബില്ലടച്ച് മടങ്ങാനിരിക്കെയാണ് യുവാവ് ശരിക്കും ഞെട്ടിയത്. കൈയില് കിട്ടിയത് 1.21 ലക്ഷം രൂപയുടെ ബില്. ഇതിനെ ചോദ്യംചെയ്തപ്പോള് ജീവനക്കാരില്നിന്ന് ഭീഷണിയായി. ബലംപ്രയോഗിച്ച് യുവാവിന്റെ അക്കൗണ്ടില്നിന്ന് ഓണ്ലൈന്വഴി ജീവനക്കാര് പണം ട്രാന്സ്ഫര് ചെയ്തു.
ഇതിനുശേഷമാണ് കഫെ ജീവനക്കാര് യുവാവിനെ വിട്ടയച്ചത്. തുടര്ന്ന് യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് ഡേറ്റിങ് തട്ടിപ്പില് താൻ ഇരയായിയെന്ന് യുവാവിന് മനസ്സിലായത്. പൊലീസില് യുവാവ് പരാതി നല്കി ഡല്ഹി പൊലീസ് അന്വേഷണം നടത്തിയപ്പോളാണ് യുവതിയും കഫെ ഉടമകളുമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.കഫെയിലെ ജീവനക്കാർ തന്നെയാണ് 'വര്ഷ' എന്ന പേരില് ഡേറ്റിങ് ആപ്പില് വ്യാജഅക്കൗണ്ട് തുടങ്ങിയത്. തട്ടിപ്പുസംഘത്തില് ഉള്പ്പെട്ട അഫ്സാന പര്വീണ് എന്ന യുവതിയുടെ ചിത്രങ്ങൾ കാണിച്ചാണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്.കേസില് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത് കഫെ ഉടമയായ അക്ഷയ് പഹ്വയെയായിരുന്നു പിന്നാലെ അഫ്സാനയും അറസ്റ്റിലാവുകയായിരുന്നു.സമാനരീതിയില് മാട്രിമോണിയല് വെബ്സൈറ്റ് വഴി പരിചയത്തിലായ മറ്റൊരു യുവാവുമായി കഫെയില് സംസാരിച്ചിരിക്കുന്നതിനിടെയാണ് അഫ്സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡേറ്റിംഗ് ആപ്പുകളുടെ ലക്ഷ്യം പുരുഷൻമാർ മാത്രമല്ല. സ്ത്രീകളെയും ഇത്തരം വലയങ്ങളിലെക്ക് ആകർഷിക്കുന്നുണ്ട്. ഡൽഹിയിൽ ഡേറ്റിംഗ് ആപ്പുകളിലുടെ പരിചയപ്പെട്ടു വീടുകളിൽ മോഷണം നടത്തുകയും ചെയ്തതിന് രണ്ട് പുരുഷന്മാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതായിയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വിജയകുമാർ കമൽ (28), രാഹുൽ (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തന്റെ വീട് സന്ദർശിച്ചതായും യുവതി പരാതിയിൽ പറയുന്നു. സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണും 5,000 രൂപയുമാണ് കവർന്നത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ കൂടുതൽ കുറ്റക്യത്യങ്ങൾ പുറത്ത് വരുന്നുണ്ട്.