
ന്യൂഡല്ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറുകളുടെ പുതുക്കിയ വില 1,655 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയില് മാറ്റമില്ല.
ജൂൺ മാസത്തിലും ഇത്തരത്തിൽ ഒരു വിലകുറവ് വരുത്തിയിരുന്നു. അന്ന് 70.50 രൂപയാണ് കുറച്ചത്. അതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി കുറഞ്ഞിരുന്നു. ഇതിന് പുറമെയാണ് വീണ്ടും വിലകുറച്ചത്.