മഴയാസ്വദിക്കാന് റോഡിലിറങ്ങിയ അതിഥിയെക്കണ്ട് ജനം ഞെട്ടി; വീഡിയോ വൈറല്

ഞായറാഴ്ച രാത്രിയാണ് മുതലയെ റോഡിൽ കണ്ടത്

dot image

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിലെ റോഡിൽ കഴിഞ്ഞ ദിവസമെത്തിയ ഒരതിഥിയെ കണ്ട് ജനം ഞെട്ടി. ആരാണ് കക്ഷിയെന്നല്ലേ? എട്ട് അടിയോളം നീളമുള്ള ഭീമനൊരു മുതല. മുതല റോഡിലൂടെ പോകുന്നതിന്റെ വീഡിയോ ഇപ്പോള് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ മുതല വാഹനങ്ങൾക്കിടയിലൂടെ പോകുന്നത് കാണാം. ഒരു ഓട്ടോ ഡ്രൈവറാണ് ഇത് ചിത്രീകരിച്ചത്.

ഞായറാഴ്ച രാത്രിയാണ് മുതലയെ റോഡിൽ കണ്ടത്. ഇതോടെ ഇതുകണ്ട വാഹനയാത്രികര് പരിഭ്രാന്തിയിലായി. മനുഷ്യവാസമുള്ള പ്രദേശത്ത് മുതലകൾ ഇടയ്ക്കിടെ ഇറങ്ങുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മഴക്കാലമായാല് മുതലകൾ പലപ്പോഴും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാറുണ്ട്. മുതലയ്ക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകളൊന്നുമില്ല. ചിപ്ലൂണിലൂടെ ഒഴുകുന്ന ശിവ് നദിയിൽ മുതലകളുള്ളതായാണ് വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us