പുതിയ നിയമത്തിൽ രാജ്യത്തെ ആദ്യ കേസ് 'മോട്ടോർ സൈക്കിൾ മോഷണം'; ഡൽഹിയിലെ എഫ്ഐആർ റദ്ദാക്കി

ഗ്വാളിയോറിലെ മോട്ടോർ സൈക്കിൾ മോഷണക്കേസ് പുതിയ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസായി

dot image

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമപ്രകാരം രാജ്യത്തെ ആദ്യ കേസ് റജിസ്റ്റര് ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയറില്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈക്കാര്യം വ്യക്തമാക്കിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം ഡൽഹിയിലെ ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് പുറത്തുവന്നിരുന്ന വാർത്ത. എന്നാൽ ഈ എഫ്ഐആർ റദ്ദാക്കിയതോടെ ഗ്വാളിയോറിലെ മോട്ടോർ സൈക്കിൾ മോഷണക്കേസ് പുതിയ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസായി.

1.80 ലക്ഷം രൂപ വിലമതിക്കുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചതിന് പുലർച്ചെ 12.10ന് ഗ്വാളിയര് ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര് ചെയ്തതെന്ന് അമിത് ഷാ അറിയിച്ചു.

നേരത്തെ ഡൽഹിയിൽ തെരുവുകച്ചവടക്കാരനെതിരെ രജിസ്റ്റർ ചെയ്ത കേസാണ് പുതിയ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. റെയിൽവേ സ്റ്റേഷന് സമീപം റോഡ് തടസ്സപ്പെടുത്തിയതിനായിരുന്നു ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ഭാരതീയ ന്യായ് സംഹിത സെക്ഷന് 285 പ്രകാരം എഫ്ഐആര് രജിസ്റ്റര് ചെയ്ത ഈ കേസ് പിന്നീട് റദ്ദാക്കുകയായിരുന്നു. എഫ്ഐആര് പരിശോധിച്ച ശേഷം കേസ് ഒഴിവാക്കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

പുതിയ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങൾ ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. 'ഐപിസി', 'സിആർപിസി' എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ.

ഇന്ത്യന് പീനല് കോഡിന് പകരമായാണ് കുറ്റവും ശിക്ഷയും നിര്വ്വചിക്കുന്ന ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ് പുതിയ ക്രിമിനല് നടപടിക്രമം. ഭാരതീയ സാക്ഷ്യ അധിനിയമാണ് ഇന്ത്യന് തെളിവ് നിയമത്തിന് പകരം നിലവില് വന്ന നിയമം.

ഇന്ത്യന് പീനല് കോഡിന് പകരം വരുന്ന ഭാരതീയ ന്യായ് സംഹിതയില് ആകെ 358 വകുപ്പുകളാണുള്ളത്. സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദത്തിനും നിര്വ്വചനം നല്കുന്ന നിയമമാണ് ഭാരതീയ ന്യായ് സംഹിത. കുട്ടികളെ കൂട്ടബലാത്സംഗം ചെയ്താല് ക്രിമിനല് നിയമം അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാം. വിവാഹ വാഗ്ദാനം നല്കി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്നത് ഭാരതീയ ന്യായ സംഹിത അനുസരിച്ച് ക്രിമിനല് കുറ്റമാകും.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത അഥവാ ബിഎന്എസ്എസ് ആണ് ക്രിമിനല് കേസുകളിലെ നടപടിക്രമം സംബന്ധിച്ച പുതിയ നിയമം. കുറ്റകൃത്യം രജിസ്റ്റര് ചെയ്യുന്നതും അന്വേഷണവും മുതല് വിചാരണ പൂര്ത്തിയാക്കി ശിക്ഷ നടപ്പാക്കുന്നതുവരെയുള്ള നടപടിക്രമങ്ങള് ബിഎന്എസ്എസില് നിര്വ്വചിച്ചിട്ടുണ്ട്. കുറ്റകൃത്യം സംഭവിച്ച പൊലീസ് സ്റ്റേഷനില് മാത്രമല്ല, ഏത് പൊലീസ് സ്റ്റേഷനിലും അധികാരപരിധിയില്ലാതെ കേസ് രജിസ്റ്റര് ചെയ്യാം. പരാതി ഓണ്ലൈനായും നല്കാം.

'ഭാരതീയ ന്യായ സംഹിത' നിയമപ്രകാരമുളള ആദ്യ കേസ് ഡൽഹിയിൽ; നടപടി റോഡ് തടസ്സപ്പെടുത്തിയതിന്

ഇന്ത്യന് തെളിവ് നിയമത്തിന് പകരമാണ് ഭാരതീയ സാക്ഷ്യ അധിനിയം. ഡിജിറ്റല് രേഖകളും ഡോക്യുമെന്റ് എന്ന നിർവചനത്തിൽപെടും. ഇലക്ട്രോണിക് രൂപത്തില് ലഭിച്ച സാക്ഷിമൊഴികളും തെളിവായി പരിഗണിക്കും. തെളിവുകള് സൂക്ഷിക്കുന്നതില് ഭാരതീയ സാക്ഷ്യ അധിനിയം കൂടുതല് മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us