'നീറ്റ്' വിശദമായി ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി; ആലോചിക്കാം എന്ന് സ്പീക്കർ

'വിഷയം പാർലമെന്റിൽ തന്നെ ചർച്ച ചെയ്യണമെന്നും അങ്ങനെ പാർലമെന്റ് ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്കൊപ്പമുണ്ടെന്ന സന്ദേശം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു'

dot image

ന്യൂഡൽഹി: നെറ്റ്, നീറ്റ് പരീക്ഷാ ക്രമക്കേടുകൾ പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ വിഷയം പാർലമെന്റിൽ തന്നെ ചർച്ച ചെയ്യണമെന്നും അങ്ങനെ പാർലമെന്റ് ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്കൊപ്പമുണ്ടെന്ന സന്ദേശം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

തുടർച്ചയായ രണ്ടാം ദിവസവും നീറ്റ് വിഷയത്തിലായിരുന്നു ഇരു സഭകളിലും പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസ്. പക്ഷേ വെള്ളിയാഴ്ചത്തെ പോലെ കടുത്ത പ്രതിഷേധത്തിലേക്ക് അവർ നീങ്ങിയില്ല. എന്നാൽ നന്ദി പ്രമേയ ചർച്ചയ്ക്ക് ശേഷം ആലോചിക്കാം എന്നായിരുന്നു സ്പീക്കർ ഓം ബിർളയുടെയും ഭരണപക്ഷത്തിന്റെയും നിലപാട്. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നിന്ന് ഇറങ്ങി പോയെങ്കിലും നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കും.

അതേസമയം നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം.

നെറ്റ്, നീറ്റ് എക്സാം വിവാദങ്ങളിൽ ബിജെപിക്കെതിരെ ഖർഗെ തുറന്നടിച്ചു. 'നിരവധി ബിജെപി നേതാക്കളാണ് ക്രമക്കേടിൽ ആരോപണം നേരിട്ടത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ഇതിനെതിരെയെല്ലാം മൗനം പാലിച്ചു. പിന്നീട് പ്രതിപക്ഷം വിഷയം ഏറ്റെടുത്തപ്പോഴാണ് മന്ത്രി ഉണരുന്നതും പ്രതികരിക്കൻ തയ്യാറായതും', വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഖർഗെ പറഞ്ഞു.

വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖാർഗെ വിമർശിച്ചു. ' പ്രതിപക്ഷം എപ്പോഴും സാധാരണക്കാരെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി മൻ കി ബാത്തിൽ മാത്രമാണ് സംസാരിക്കുന്നത്. മണിപ്പൂർ ഒരു വർഷമായി കത്തിക്കൊണ്ടിരിക്കുന്നു, എന്നാൽ പ്രധാനമന്ത്രി അവിടെവരെ ഒന്ന് പോകാനെങ്കിലും തയ്യാറായോ?', ഖർഗെ ചോദിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us