എയർപോർട്ട് മേൽക്കൂര തകർന്നതിനെ പിന്നാലെ ഡൽഹിയിൽ ഹോട്ടലിൻ്റെ മേൽക്കൂര തകർന്ന് 2 പേർക്ക് പരിക്ക്

ഡൽഹിയിലെ ഹയാത്ത് റീജൻസി ഹോട്ടലിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നാണ് അപകടം

dot image

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര പൊളിഞ്ഞു വീണ് അപകടമുണ്ടായതിന് പിന്നാലെ നഗരത്തിൽ മേൽക്കൂര തകർന്ന് മറ്റൊരു അപകടം. ഡൽഹിയിലെ ഹയാത്ത് റീജൻസി ഹോട്ടലിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നാണ് അപകടം. തിങ്കളാഴ്ച രാത്രി നടന്ന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്ന സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് രണ്ട് പേർക്കും പരിക്ക് പറ്റിയത്. ഇരുവരും ചികിത്സയിലാണ്. അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേ സമയം ആഡംബര ഹോട്ടലിൻ്റെ മേൽക്കൂര തകർന്നതിൻ്റെ കാരണം കണ്ടെത്താൻ ഡൽഹി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന സംഭവത്തെത്തുടർന്ന് ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർക്ക് യാത്ര തടസ്സം നേരിടുകയും ചെയ്തിരുന്നു. ടെർമിനൽ അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ ആഭ്യന്തര എയർലൈനുകളുടെ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ T2, T3 എന്നിവയിലേക്ക് മാറ്റിയിരുന്നു. വിമാനത്താവളത്തിൻ്റെ ടെർമിനൽ ഒന്നിലെ മേൽക്കൂര തകർന്നതിനെ കുറിച്ച് അന്വേഷിക്കാൻ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കനത്ത മഴയാണ് പ്രാഥമിക കാരണമെന്നും ഡൽഹി എയർപോർട്ട് അധികൃതർ പറഞ്ഞു. മേൽക്കൂരയുടെ തകർച്ച വിലയിരുത്താൻ ഐഐടി ഡൽഹിയിലെ സ്ട്രക്ചറൽ എഞ്ചിനീയർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

'ബൈഡന് ഡിമെൻഷ്യ, പകരം കമല ഹാരിസ് എത്തും, ഡെമോക്രാറ്റുകൾ തെറ്റ് തിരുത്തും'; മുൻ ഫോക്സ്ന്യൂസ് അവതാരകൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us