നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്; പ്രതിപക്ഷത്തിനുള്ള മറുപടി കനക്കുമോ?

രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിലടക്കം പ്രധാനമന്ത്രി മറുപടി നൽകിയേക്കും

dot image

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇന്ന്. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിലടക്കം പ്രധാനമന്ത്രി മറുപടി നൽകിയേക്കും. പുതിയ പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.

കനത്ത ആക്രമണമാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മോദിക്കെതിരെ ലോക്സഭയിൽ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള് പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്സഭയില് രാഹുല് ശിവന്റെ ചിത്രം ഉയര്ത്തിയ രാഹുൽ എന്നാല് ബിജെപി ഇക്കാര്യങ്ങള് മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല് പരാമര്ശിച്ചു.

എന്നാല് ശിവന്റെ ചിത്രം ഉയര്ത്തിയത് സ്പീക്കര് ഓം ബിര്ള എതിര്ത്തു. പ്ലക്കാര്ഡുകള് ഉയര്ത്തുന്നത് റൂള്സിന് എതിരാണെന്ന് സ്പീക്കര് പറഞ്ഞു. ഭരണഘടനക്കെതിരെ നിരന്തരം ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുല് ഗാന്ധി ചൂണ്ടികാട്ടി.

'ഇന്ത്യ, ഭരണഘടന, ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുത്തുനില്ക്കുന്ന വ്യക്തികള് ഉള്പ്പെടെയുള്ളവര്ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളില് പലരും ആക്രമിക്കപ്പെട്ടു. ചില നേതാക്കള് ഇപ്പോഴും ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്ത്തവരും ദരിദ്രരും ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു. രാഹുല് ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിര്ദേശപ്രകാരം നല്കിയ സര്ക്കാര് ഉത്തരവില് ഞാനും ആക്രമിക്കപ്പെട്ടു. അതില് ഏറ്റവും ആസ്വാദ്യകരമായത് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂര് ചോദ്യം ചെയ്യല് ആയിരുന്നുവെന്നും രാഹുല് ഗാന്ധി പരിഹസിച്ചിരുന്നു.

എന്നാൽ രാഹുല് ഗാന്ധി രാജ്യത്തെ മുഴുവന് ഹിന്ദുക്കളെയും അപമാനിച്ചെന്നും ഹിന്ദുക്കള് അക്രമകാരികളാണെന്ന് പരാമര്ശം ഗുരുതരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. രാഹുല് ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ലോക്സഭാ സ്പീക്കർ ഓം ബിർള തലകുനിച്ച് വണങ്ങിയതിലും രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരുന്നു. എന്തിനാണ് സ്പീക്കർ പ്രധാമന്ത്രിക്ക് മുന്നിൽ തലകുനിച്ച് വണങ്ങിയത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാഹുലിന്റെ ചോദ്യത്തെ തുടർന്ന് സഭയിൽ വാക്കേറ്റമുണ്ടായി. സ്പീക്കർ സഭയിൽ എല്ലാറ്റിനും മുകളിലാണെന്നും ആരുടെയും മുന്നിൽ തലകുനിക്കരുതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

'നിങ്ങൾ എനിക്ക് കൈ തന്നപ്പോൾ നിവർന്നു നിന്നതായി ഞാൻ ശ്രദ്ധിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈ കൊടുത്തപ്പോൾ വണങ്ങി', രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പ്രതിപക്ഷം പിന്തുണച്ചപ്പോൾ എൻഡിഎ എംപിമാർ എതിർത്തു.

dot image
To advertise here,contact us
dot image