നീറ്റിൻറെ വിശ്വാസ്യത നഷ്ടമായി, ഒഴിവാക്കുകയാണ് ഏക പരിഹാരം: വിജയ്

നീറ്റിൻറെ വിശ്വാസ്യത നഷ്ടമായെന്നും നീറ്റ് പരീക്ഷ ആവശ്യമില്ലെന്നും വിജയ്

dot image

ചെന്നൈ: നീറ്റ് യുജി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നടനും തമിഴ് വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്. നീറ്റിൻറെ വിശ്വാസ്യത നഷ്ടമായെന്നും നീറ്റ് പരീക്ഷ ആവശ്യമില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു.

'നീറ്റ് പരീക്ഷ ഒഴിവാക്കുകയാണ് ഏക പരിഹാരം. തമിഴ്നാട് നിയമസഭയിൽ പാസാക്കിയ നീറ്റിനെതിരായ പ്രമേയത്തെ ഞാൻ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു'വെന്നും വിജയ് പറഞ്ഞു. ഒരു ഇടക്കാല പരിഹാരമെന്ന നിലയിൽ, ഒരു പ്രത്യേക കൺകറൻ്റ് ലിസ്റ്റ് സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യണമെന്നും കൂടാതെ വിദ്യാഭ്യാസവും ആരോഗ്യവും അതിൽ ചേർക്കണമെന്നും വിജയ് പറഞ്ഞു.

കാറിന്റെ 'പൊടി' ശേഖരിക്കാൻ തിക്കും തിരക്കും, അതിരുകടന്ന ആൾദൈവ ആരാധന; എല്ലാം അവസാനിച്ചത് മരണത്തിൽ

രാജ്യത്തെ 4,750 കേന്ദ്രങ്ങളിൽ നടന്ന നീറ്റ് പരീക്ഷ 24 ലക്ഷത്തോളം വിദ്യാർഥികളാണ് എഴുതിയത്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ ആരോപണങ്ങളാണ് പരീക്ഷയ്ക്കെതിരെ ഉയർന്നത്. ക്രമക്കേട് നടന്നെന്ന ആരോപണം പരീക്ഷാ നടത്തിപ്പ് ഏജൻസിയായ നാഷനൽ ടെസ്റ്റിങ് ഏജൻസി നിഷേധിച്ചെങ്കിലും ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ പിന്നാലെ പുറത്തുവരികയും അന്വേഷണത്തിൽ പലരും അറസ്റ്റിലാവുകയും ചെയ്തിരുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ജൂലൈ എട്ടിന് പരിഗണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് 26 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. ആരോപണങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസര്ക്കാരിന്റെയും നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെയും പ്രതികരണവും കോടതി തേടിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us