സത്യപ്രതിജ്ഞ ചെയ്യാം; അമൃത്പാല് സിങ്ങിന് നാല് ദിവസത്തെ പരോള്

പഞ്ചാബിലെ ഖാഡൂര് സാഹിബ് സീറ്റില് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അമൃത്പാലിന് സത്യപ്രതിജ്ഞ ചെയ്യാൻ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തെ പരോളാണ് അനുവദിച്ചത്

dot image

ന്യൂഡല്ഹി: അസമിലെ ജയിലിൽ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഖലിസ്താന് നേതാവ് അമൃത്പാല് സിങ്ങിന് സത്യപ്രതിജ്ഞചെയ്യാന് പരോള് അനുവദിച്ചു. പഞ്ചാബിലെ ഖാഡൂര് സാഹിബ് സീറ്റില് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അമൃത്പാലിന് സത്യപ്രതിജ്ഞ ചെയ്യാൻ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തെ പരോളാണ് അനുവദിച്ചത്. സത്യപ്രതിജ്ഞ ചെയ്യാന് പരോള് അനുവദിക്കണമെന്നാവശ്യപ്പെട്ട് അമൃത്പാല് പഞ്ചാബ് സര്ക്കാരിന് കത്ത് നല്കിയിരുന്നു. ആവശ്യമുന്നയിച്ച് സര്ക്കാര് ലോക്സഭാ സ്പീക്കര് ഓം ബിര്ളയ്ക്ക് അപേക്ഷ നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള് അനുവദിച്ചത്.

വാരിസ് പഞ്ചാവ് ദേ സംഘടയുടെ അധ്യക്ഷനായ അമൃത്പാലിനെ ദേശസുരക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഒന്പത് അനുയായികളും അമൃത്പാലിനൊപ്പം ജയിലിലായിരന്നു. നേരത്തെ ബാരാമുള്ളയില്നിന്ന് സ്വതന്ത്രനായി വിജയിച്ച ഷെയ്ഖ് അബ്ദുള് റാഷിദിന് സത്യപ്രതിജ്ഞ ചെയ്യാന് രണ്ടുമണിക്കൂര് പരോള് അനുവദിച്ചിരുന്നു. ഇദ്ദേഹം ജൂലായ് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. 2017-ല് യുഎപിഎ കേസില് അറസ്റ്റിലായ റാഷിദിനെ സത്യപ്രതിജ്ഞ ചെയ്യാന് അനുവദിക്കുന്നതില് എതിര്പ്പില്ലെന്ന് ദേശീയ അന്വേഷണ ഏജന്സി കോടതിയെ അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image