കാബിനറ്റ് കമ്മിറ്റികൾ പ്രഖ്യാപിച്ചു; സഖ്യകക്ഷികൾക്ക് പ്രധാന സ്ഥാനങ്ങൾ നൽകി ബിജെപി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ബുധനാഴ്ച വിവിധ കാബിനറ്റ് കമ്മിറ്റികൾ രൂപീകരിച്ചു.

dot image

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വിവിധ കാബിനറ്റ് കമ്മിറ്റികൾ രൂപീകരിച്ചു. എൻഡിഎ പങ്കാളികളായ ജനതാദൾ (യു), തെലുങ്കുദേശം പാർട്ടി, ജനതാദൾ (എസ്), ശിവസേന, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) എന്നിവയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഈ കമ്മിറ്റികളിൽ അംഗങ്ങളാണ്.

കാബിനറ്റ് കമ്മിറ്റികളുടെ മുഴുവൻ പട്ടിക

  • നിയമന സമിതി

മുൻവർഷങ്ങളെപ്പോലെ, കാബിനറ്റിൻ്റെ നിയമന സമിതിയിൽ രണ്ട് അംഗങ്ങൾ മാത്രമാണുള്ളത്. നരേന്ദ്ര മോദിയും അമിത് ഷായും. ഈ കമ്മറ്റി രാജ്യത്തെ ഉന്നത ബ്യൂറോക്രാറ്റിക്, തന്ത്രപ്രധാന, സുരക്ഷാ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

  • സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി

രാജ്നാഥ് സിംഗ്, അമിത് ഷാ, നിർമല സീതാരാമൻ, ജയശങ്കർ, റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഘനവ്യവസായ-സ്റ്റീൽ മന്ത്രി എച്ച്ഡി കുമാരസ്വാമി എന്നിവരടങ്ങുന്നതാണ് ഈ മന്ത്രിസഭാ സമിതി. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, പഞ്ചായത്തിരാജ്- ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് എന്നിവരാണ് സമിതിയിലെ മറ്റ് മന്ത്രിമാർ.

  • രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, ഗോയൽ, ആരോഗ്യമന്ത്രി ജെ പി നദ്ദ, സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡു എന്നിവരടങ്ങുന്നതാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി. ജിതൻ റാം മാഞ്ചി, തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, വനിതാ ശിശു വികസന മന്ത്രി അന്നപൂർണാ ദേവി, പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു, കൽക്കരി മന്ത്രി ജി കിഷൻ റെഡ്ഡി എന്നിവരുമുണ്ട്.

  • പാർലമെൻ്ററി കാര്യ കാബിനറ്റ് കമ്മിറ്റി

രാജ്നാഥ് സിംഗ്, അമിത് ഷാ, ജെപി നദ്ദ,നിർമല സീതാരാമൻ, രാജീവ് രഞ്ജൻ സിംഗ്, കിഞ്ജരാപ്പു റാം മോഹൻ നായിഡു, കിരൺ റിജിജു, സാമൂഹ്യനീതി മന്ത്രി വീരേന്ദ്ര കുമാർ, ആദിവാസികാര്യ മന്ത്രി ജുവൽ ഓറാം, ജലശക്തി മന്ത്രി സിആർ പാട്ടീൽ എന്നിവരടങ്ങുന്നതാണ് പാർലമെൻ്ററി കാര്യ കാബിനറ്റ് കമ്മിറ്റി.

സമിതിയിൽ പ്രത്യേക ക്ഷണിതാക്കളായി കേന്ദ്ര നിയമ സഹമന്ത്രി (സ്വതന്ത്ര ചുമതല) അർജുൻ റാം മേഘ്വാൾ, നിയമ സഹമന്ത്രി എൽ മുരുകൻ എന്നിവരും ഉള്പ്പെടുന്നു. പാർലമെൻ്ററി സമ്മേളനങ്ങൾ വിളിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കമ്മിറ്റി കൈക്കൊള്ളും.

  • നിക്ഷേപവും വളർച്ചയും സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ടെക്സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിംഗ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി, ചിരാഗ് പാസ്വാൻ എന്നിവരാണ് സമിതിയിലുള്ളത്.

dot image
To advertise here,contact us
dot image