നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ; സിറ്റിങ്ങ് അസംബ്ലി മണ്ഡലങ്ങളിൽ തിരിച്ചടി നേരിട്ട് മഹായുതി സഖ്യം

നിലവിലെ നിയമസഭാ സിറ്റിങ്ങ് സീറ്റുകളുടെ അടിസ്ഥാനത്തില് ബിജെപി 55, ശിവസേന 22, എന്സിപി 17 എന്നിങ്ങനെയാണ് മഹായുതി സഖ്യത്തിന് മുന്നിലെത്താനായത്

dot image

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് മാത്രം ശേഷിക്കെ മഹാരാഷ്ട്രയില് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായിരുന്നു. ബിജെപി-ശിവസേന ഏക്നാഥ് ഷിന്ഡെ വിഭാഗം-എന്സിപി അജിത് പവാര് വിഭാഗം എന്നിവര് ചേര്ന്ന മഹായുതി സഖ്യത്തിന് ലോക്സഭാ തിരഞ്ഞെടുപ്പില് ആകെയുള്ള 48 ലോക്സഭാ സീറ്റുകളില് 17 എണ്ണത്തില് മാത്രമാണ് വിജയിക്കാന് സാധിച്ചത്. ഇന്ഡ്യ സഖ്യം 30 സീറ്റുകള് നേടിയത് മഹായുതി സഖ്യത്തിൻ്റെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷകളിൽ കൂടിയാണ് കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില് നിയമസഭാ മണ്ഡലാടിസ്ഥാനത്തില് പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും മഹായുതി സഖ്യത്തിന് ശുഭസൂചനയല്ല നല്കുന്നത്. സിറ്റിങ്ങ് സീറ്റുകളില് പലതിലും പിന്നിലാണ് നിലവിലെ മഹായുതി സഖ്യം. ഏക്നാഥ് ഷിന്ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം ആകെയുള്ള 42 സീറ്റിങ്ങ് സീറ്റുകളില് 20 ഇടത്തും പിന്നിലാണ്. എന്സിപി അജിത്പവാര് വിഭാഗം ആകെയുള്ള 40 സിറ്റിങ്ങ് സീറ്റുകളില് 22 ഇടത്തും പിന്നിലാണ്. ബിജെപിക്കാണ് സിറ്റിങ്ങ് സീറ്റുകളില് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ബിജെപി ആകെയുള്ള 103 സിറ്റിങ്ങ് സീറ്റുകളില് 48 ഇടത്താണ് പിന്നിലായത്. മഹായുതി സഖ്യത്തിന്റെ കൈവശമുള്ള 185 നിയമസഭാ സീറ്റുകളില് 90 ഇടത്തും ലോക്സഭാ തിരഞ്ഞെടുപ്പില് സഖ്യം പിന്നിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പില് നിലവിലെ സിറ്റിങ്ങ് സീറ്റുകളുടെ അടിസ്ഥാനത്തില് ബിജെപി 55, ശിവസേന 22, എന്സിപി 17 എന്നിങ്ങനെയാണ് മഹായുതി സഖ്യത്തിന് മുന്നിലെത്താനായത്.

മഹായുതി സഖ്യത്തെ അപേക്ഷിച്ച് ഇന്ഡ്യ മുന്നണിയിലെ സഖ്യകക്ഷികളുടെ സഖ്യമായ മഹാവികാസ് അഘാഡിക്ക് സിറ്റിങ്ങ് സീറ്റുകളില് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. സഖ്യത്തിന്റെ ആകെയുള്ള 71 സിറ്റിങ്ങ് സീറ്റുകളില് 13 ഇടത്ത് മാത്രമാണ് പിന്നില് പോയത്. കോണ്ഗ്രസിന്റെ 43 സിറ്റിങ്ങ് സീറ്റുകളില് എട്ടെണ്ണത്തിലാണ് പിന്നില് പോയത്. ശിവസേന ഉദ്ദവ് വിഭാഗത്തിന്റെ 15 സിറ്റിങ്ങ് സീറ്റുകളില് രണ്ട് എണ്ണത്തിലും എന്സിപി ശരദ് പവാര് വിഭാഗം വിജയിച്ച 13 സീറ്റുകളില് മൂന്നിടത്തും മാത്രമാണ് സഖ്യം പിന്നില് പോയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില് മഹാവികാസ് അഘാഡി സഖ്യത്തിന് 154 നിയമസഭാ സീറ്റുകളിലാണ് ലീഡുള്ളത്. ഇതില് കോണ്ഗ്രസ് 63, ശിവസേന ഉദ്ദവ് വിഭാഗം 57, എന്സിപി ശരദ് പവാര് വിഭാഗം 34 എന്നിങ്ങനെയാണ് ലീഡുള്ളത്. മഹായുതി സഖ്യത്തിന് 127 നിയമസഭാ സീറ്റുകളിലാണ് ലീഡുള്ളത്. ബിജെപി 80, ശിവസേന 39, എന്സിപി 6 ആര്എസ്പി 1, ബിവിഎ 1 എന്നിങ്ങനെയാണ് മഹായുതി സഖ്യത്തിന്റെ ലീഡ് നില.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us