ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നി വീറിനെ പിന്തുണച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. കുറച്ച് കാലം സൈന്യത്തിൽ ജോലി ചെയ്യുക. അഗ്നി വീർ പദ്ധതി വ്യക്തിത്വം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് കങ്കണ പറഞ്ഞു. ഈ കാലഘട്ടം നിങ്ങളെ വളർത്തുക മാത്രമല്ല, മര്യാദകൾക്കും അച്ചടക്കത്തിനും ഒപ്പം ഒരു വ്യക്തിത്വം വളർത്തിയെടുക്കാൻ സഹായിക്കുമെന്നും കങ്കണ പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രതികരണം.
'പൂർണ്ണമായും സമ്മതിക്കുന്നു, ഞാനും ചെറിയ ഒരു ഗ്രാമത്തിൽ നിന്നാണ് വന്നത്. ആത്മവിശ്വാസക്കുറവും അവതരണവും ഗ്രാമങ്ങളിൽ നിന്നും സർക്കാർ ഹിന്ദി മീഡിയം സ്കൂളുകളിൽ നിന്നും വരുന്ന ഞങ്ങൾക്ക് വലിയ വെല്ലുവിളികളാണ്. കുറച്ച് കാലം സൈന്യത്തിൽ ജോലി ചെയ്യുക. ഈ കാലഘട്ടം നിങ്ങളെ വളർത്തുക മാത്രമല്ല, മര്യാദകളും അച്ചടക്കവും ഒപ്പം നിങ്ങൾക്ക് ഒരു വ്യക്തിത്വവും വളർത്തിയെടുക്കാൻ സാധിക്കും. നിങ്ങൾ സൈനികനാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അവസരവും നൽകും. ലോകം കീഴടക്കാൻ നിങ്ങൾക്ക് മറ്റെന്താണ് വേണ്ടത്' എന്നായിരുന്നു കങ്കണ എക്സിൽ കുറിച്ചത്.
ഈ പരിശീലനത്തിനെല്ലാം നിങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നു, സങ്കൽപ്പിക്കുക!! എനിക്ക് വളരാൻ അത്തരം പദവികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ് !! മാനസികമായും വൈകാരികമായും ശാരീരികമായും ഒരു സൈനികനാകാൻ എനിക്ക് എന്നെത്തന്നെ പരിശീലിപ്പിക്കാമായിരുന്നു. പല ക്ലാസുകളിലും ഞാൻ ജിമ്മിൽ ചേർന്നു, ദിവസവും ഭക്ഷണം കണ്ടെത്തുന്നതിനും കിടപ്പാടം കണ്ടെത്തുന്നതിനായും പാടുപെടുന്നതിനിടയിൽ ഞാൻ രാമകൃഷ്ണ മിഷൻ മഠം സന്ദർശിക്കാറുണ്ടായിരുന്നു. സോച്ചോ #അഗ്നിവീർ സ്കീം,” കങ്കണ എക്സിൽ കുറിച്ചു.
Totally agree, I too come from a small village, lack of confidence and presentation are major challenges for us who come from rural villages/government hindi medium schools.
— Kangana Ranaut (@KanganaTeam) July 4, 2024
Serving in the army even for a short period of time will not only groom you but also give you a… https://t.co/4MJXxxn4C7
പോസ്റ്റിനു പിന്നാലെ കമൻ്റുകളുമായി നിരവധി പേർ രംഗത്തെത്തി. നാല് വർഷത്തിന് ശേഷം ഞങ്ങളുടെ സൈനീകരെ നിങ്ങളുടെ വീടിന്റെ ഗേറ്റിൽ കാവൽക്കാരായി നിർത്തുമോ എന്ന് സോഷ്യൽ മീഡിയ ഉപയോക്താവ് ചോദിച്ചു. ചോദ്യത്തിന് പിന്നാലെ കങ്കണ മറുപടിയും നൽകി. സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ സർക്കാർ സുരക്ഷാ സേനകളിൽ അവർക്ക് സംവരണമുണ്ട്, ഒരു സ്വകാര്യ ഗാർഡായിരിക്കുന്നതിൽ എന്താണ് തെറ്റെന്നും കങ്കണ ചോദിച്ചു. അവർ അന്തസ്സോടെയും സത്യസന്ധതയോടെയും സമ്പാദിക്കുന്നു, അവരെ അപമാനിക്കുന്നത് നിർത്തുക എന്നും കങ്കണ മറുപടി നൽകി.
ഇന്ന് യൂണിവേഴ്സിറ്റി ടോപ്പർമാർക്ക് തെരുവുകളിൽ ദോശയോ ബിരിയാണിയോ വിറ്റ് മെറിറ്റിൽ ബിസിനസ്സ് വിപുലീകരിച്ച് പ്രതിമാസം കോടികൾ സമ്പാദിക്കാൻ കഴിയുമെങ്കിൽ, ഒരു ജോലിയും ചെറുതല്ല. അത് നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു, ജനസംഖ്യ കൂടുതലുള്ള ഈ രാജ്യത്ത് ഒരാൾ മത്സരത്തിനും തയ്യാറായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
അഗ്നിവീർ പദ്ധതി
2022 ജൂണിൽ സായുധ സേനയുടെ പ്രായപരിധി കുറയ്ക്കുന്നതിനും ഫിറ്റർ മിലിട്ടറി ഉറപ്പാക്കുന്നതിനും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ കഴിവുള്ള ഒരു സാങ്കേതിക വൈദഗ്ധ്യമുള്ള യുദ്ധ-പോരാട്ട സേനയെ സൃഷ്ടിക്കുന്നതിനുമായി ലെഗസി റിക്രൂട്ട്മെൻ്റ് സമ്പ്രദായത്തിന് പകരമായി അഗ്നിപഥ് അഥവാ അഗ്നിവീർ പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് മുതൽ ആറ് വർഷം കൊണ്ട് സായുധ സേനയിലെ സൈനികരുടെ ശരാശരി പ്രായം നിലവിലെ 32 വർഷത്തിൽ നിന്ന് 24-26 വർഷമായി കുറയ്ക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
സൈനികരെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നത്, അവരിൽ 25 ശതമാനം പേരെ കൂടുതൽ സ്ക്രീനിംഗിന് ശേഷം 15 വർഷത്തേക്ക് റെഗുലർ സർവീസിൽ നിലനിർത്താനുള്ള വ്യവസ്ഥയുണ്ട്. പ്രഖ്യാപനത്തിന് രാഷ്ട്രീയ ലോകത്ത് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.