ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹം; ഒരുങ്ങുന്നത് ലോകം ഉറ്റു നോക്കുന്ന വിവാഹം

പ്രശസ്ത പോപ്പ് ഗായിക അഡെല്, കനേഡിയന് റാപ്പര് ഡ്രേക്ക്, അമേരിക്കന് പാട്ടുകാരി ലാനാ ഡെല് റേ എന്നിവരും വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്

dot image

മുംബൈ: ഈ വർഷത്തെ ഏറ്റവും വലിയ വിവാഹത്തിന് ഒരുങ്ങുകയാണ് മുംബൈയിലെ ജിയോ വേള്ഡ് കണ്വെന്ഷന് സെന്റർ. ആനന്ദ് അംബാനിയുടേയും രാധിക മെര്ച്ചന്റിന്റേയും വിവാഹാഘോഷത്തിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയാകുമ്പോൾ മറുവശത്ത് വിവാഹാഘോഷങ്ങളും തകൃതിയായി തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടന്ന പ്രീ വെഡ്ഡിംഗ് റിസെപ്ഷവനും പൂജയും സമൂഹ വിവാഹവും ഇതിന്റെ ദൃശ്യങ്ങളും പ്രചാരം നേടുകയാണ്.

ഇനി വരാനിരിക്കുന്നത് വധുവരന്മാരുടെ സംഗീത് പരിപാടിയാണ്. സംഗീതിൽ പങ്കെടുക്കുന്നതാകട്ടെ ലോക ശ്രദ്ധ നേടിയ ഗായകർ. കൂടാതെ പ്രശസ്ത പോപ്പ് ഗായിക അഡെല്, കനേഡിയന് റാപ്പര് ഡ്രേക്ക്, അമേരിക്കന് പാട്ടുകാരി ലാനാ ഡെല് റേ എന്നിവരും വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലോകമെമ്പാടും ആരാധകരുള്ള പോപ് ഗായകൻ ജസ്റ്റിൻ ബീബർ ആഘോഷങ്ങളുടെ ഭാഗമാകാൻ ഇതിനോടകം തന്നെ മുംബൈയിലെത്തിയെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.

മുൻപ് വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും നടന്ന ആഘോഷത്തില് കാറ്റി പെറി, ആന്ഡ്രിയ ബോച്ചെല്ലി, ബാക്ക്ട്സ്ട്രീററ് ബോയ്സ്, പിറ്റ്ബുള്, ഗുരു രണ്ധാവ എന്നിവരുടെ സംഗീത പരിപാടികൾ അരങ്ങേറിയിരുന്നു. ഏറെ പ്രത്യേകതയുള്ള ആ വിവാഹ മാമാങ്കം നരേന്ദ്ര മോദിയുടെ 'വെഡ് ഇന് ഇന്ത്യ' പദ്ധതിയിലൂടെ ഇന്ത്യ ഒരു വിവാഹ ഡെസ്റ്റിനേഷനായി ഒരുക്കി വ്യത്യസ്തമാക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us