നായിഡു തന്റെ സ്വപ്നം പൊടിതട്ടിയെടുത്തു, ഇനി എല്ലാം ഉറച്ചുതന്നെ, 'മിഷൻ അമരാവതി'ക്ക് ജീവൻ വെയ്ക്കുന്നു

തന്റെ സ്വപ്നപദ്ധതിയായ അമരാവതി തലസ്ഥാനപദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് നായിഡു ഉറപ്പുനൽകി

dot image

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ മാറ്റാനുള്ള തീരുമാനത്തിന് ജീവൻ വെയ്ക്കുന്നു. തന്റെ സ്വപ്നപദ്ധതിയായ അമരാവതി തലസ്ഥാനപദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് നായിഡു ഉറപ്പുനൽകി.

'അമരാവതി, ദി പീപ്പിൾസ് ക്യാപ്പിറ്റൽ' എന്ന പേരിൽ പദ്ധതിയുടെ വിശദമായ പുതിയ രൂപരേഖ ഇറക്കിയ ശേഷമായിരുന്നു നായിഡുവിന്റെ പ്രതികരണം. ഇതിനായി സിംഗപ്പൂർ ഭരണകൂടവുമായി വീണ്ടും ചർച്ചയിലേർപ്പെടാൻ ശ്രമിക്കുമെന്ന് നായിഡു പറഞ്ഞു. 'താൻ അധികാരത്തിലിരുന്നപ്പോൾ എല്ലാ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്നതാണ്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം ( ജഗൻ മോഹൻ റെഡ്ഢി ഭരണകാലയളവ് ) വളരെ മോശം അനുഭവമാണ് അവർക്കുണ്ടായത്. ഇനി നമ്മൾ വിളിച്ചാൽ അവർ വരുമോ എന്നറിയില്ല, എന്നാലും ശ്രമിക്കുകതന്നെ'; നായിഡു പറഞ്ഞു

ജഗൻ മോഹൻ റെഡ്ഢിക്കെതിരെയും കനത്ത ഭാഷയിലാണ് നായിഡു വിമർശനം ഉന്നയിച്ചത്. ജഗൻ എല്ലാ പദ്ധതികളും നശിപ്പിച്ചെന്നും അതിനാൽ ഈ സർക്കാരും പ്രതിസന്ധിയിലാണെന്നും നായിഡു പറഞ്ഞു. എൻഡിഎ മന്ത്രിസഭയിൽ പ്രധാന സഖ്യകക്ഷിയായതോടെ ഇനി കാര്യങ്ങളെല്ലാം എളുപ്പമാകും എന്ന പ്രതീക്ഷയിലാണ് നായിഡു. സംസ്ഥാനത്തിന് പ്രത്യേക പദവിയടക്കമുള്ള നിരവധി കാര്യങ്ങളിൽ കേന്ദ്രവുമായി ചർച്ച നടത്താനൊരുങ്ങിയിരിക്കുകയാണ് നായിഡു.

അതേസമയം, ആന്ധ്രയ്ക്ക് പ്രത്യേകപദവി നൽകുന്നതിനെ അനുകൂലിച്ച് സിപിഐഎയും രംഗത്തെത്തിയിട്ടുണ്ട്. നായിഡു കേന്ദ്രസർക്കാരിൽ ഇക്കാര്യത്തിനായി സമ്മർദ്ദം ചെലുത്തണമെന്ന് സിപിഐ ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us