ന്യൂഡൽഹി: എയർടെൽ ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർന്നെന്ന ആരോപണവുമായി ചൈനീസ് ഹാക്കർ. 37.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർന്നെന്നാണ് ഹാക്കർ അവകാശപ്പെട്ടുന്നത്. സെൻസൻ എന്ന് പേരുള്ള ഹാക്കറാണ് വിവരങ്ങൾ ചോർത്തിയത്. ഡാർക്ക് വെബിൽ ഇന്ത്യക്കാരുടെ വിവരങ്ങൾ വിൽപനയ്ക്കു വെച്ചതായും ഹാക്കർ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്നാണ് എയർടെൽ പ്രതിനിധികളുടെ വാദം.
ജൂണിൽ നടന്നുവെന്ന് പറയപ്പെടുന്ന ഒരു തരത്തിലുള്ള ചോർത്തലും തങ്ങളുടെ സംവിധാനത്തിൽ സംഭവിച്ചിട്ടില്ലെന്നും എയർടെൽ ഉറപ്പു പറയുന്നു. തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നും എയർടെൽ അധികൃതർ വിശദീകരിച്ചു. ഡാർക്ക് വെബിൽ നടക്കുന്ന അനധികൃത ഇടപാടുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ഡാർക്ക് വെബ് ഇൻഫോർമർ എന്ന എക്സ് പേജിലാണ് ആദ്യം ഇതിനെക്കുറിച്ചുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടത്.
37.5 കോടി പേരുടെ വിവരങ്ങൾ അൻപതിനായിരം യു എസ് ഡോളറിനാണ് (ഏകദേശം 41 ലക്ഷം രൂപ) വിൽപനയ്ക്കു വച്ചതെന്നും ഡാർക്ക് വെബ് ഇൻഫോർമർ കണ്ടെത്തി. ഇത്രയും തുകയ്ക്കു തുല്യമായ ക്രിപ്റ്റോ കറൻസിയാണ് ഹാക്കർ ആവശ്യപ്പെടുന്നത്. പേരും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയയും തുടങ്ങി ജനനതീയതി വരെ ഹാക്കർമാർ ചോർത്തിയെന്നും ഇതിൽ പറയുന്നുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പക്കലുള്ള ഡിപ്ലോമാറ്റിക്ക് പാസ്പോർട്ട് ഹോൾഡർമാരുടെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയതായി ചൈനീസ് ഹാക്കറായ സെൻസെൻ അവകാശപ്പെട്ടിരുന്നു.
കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു