ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധി ജീവനുകൾ

കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം

dot image

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണു. കെട്ടിടത്തിലെ താമസക്കാരായ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.

ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തിൽ താമസിച്ചുപോന്നിരുന്നത്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ കുഴയ്ക്കുന്നത്.

കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം. മേഖലയിൽ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us