കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു; മൂന്ന് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 105 പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

dot image

ഫരീദാബാദ്: വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് മൂന്ന് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. കനത്ത മഴയെത്തുടർന്ന് കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. സഹോദരങ്ങളായ ആകാശ് (10), മുസ്കാൻ (8), ആദിൽ (6) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴയിലാണ് കോൺക്രീറ്റ് സ്ലാബ് വീണത് എന്ന് പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് കുട്ടികളെ രക്ഷിക്കാൻ ആളുകൾ ഓടിയെത്തിയെങ്കിലും കുട്ടികൾ കുടുങ്ങി കിടന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ ഉടമയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് തിരച്ചിൽ തുടരുകയാണ്. കെട്ടിടത്തിന്റെ ഉടമ വാടകയ്ക്ക് കൊടുത്ത കെട്ടിടത്തിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.

'എഴുതിവെച്ചോളു മോദിജി, അയോധ്യയിലെ പോലെ ഗുജറാത്തിലും നിങ്ങളെ തറപറ്റിക്കും'; വെല്ലുവിളിച്ച് രാഹുൽ

സംഭവത്തിൽ കുട്ടികളുടെ പിതാവായ ധർമേന്ദ്ര കുമാർ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 105 (കുറ്റകരമായ നരഹത്യ) പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ കുടുംബത്തിന് വിട്ടു നൽകുമെന്നും പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us