മായാവതി-ചൗട്ടാല കൂടിക്കാഴ്ച്ച; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി-ഐഎൻഎൽഡി സഖ്യത്തിന് ധാരണ

സഖ്യത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 11ന് ചണ്ഡീഗഡിൽ നടത്തും

dot image

ഗുരുഗ്രാം: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിലേർപ്പെടാനൊരുങ്ങി ഇന്ത്യൻ നാഷണൽ ലോക്ദൾ. സഖ്യം സംബന്ധിച്ച ചർച്ചകൾക്കായി ഐഎൻഎൽഡി സെക്രട്ടറി ജനറൽ അഭയ് സിംഗ് ചൗട്ടാല ശനിയാഴ്ച്ച മായാവതിയുമായി ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും സഖ്യത്തിലായിരുന്നു.

'സഖ്യത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 11ന് ചണ്ഡീഗഡിൽ നടത്തും. സഖ്യ പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ മായാവതിയുടെ അനന്തരവൻ ആകാശ് ആനന്ദും പങ്കെടുക്കും. സീറ്റ് വിഭജനം, മണ്ഡലം അടക്കമുള്ള വിഷയങ്ങളിൽ പാർട്ടികൾ തമ്മിലുള്ള യോഗത്തിൽ അന്തിമ ധാരണയാകും' ചൗട്ടാല പറഞ്ഞു. 2024ലെ ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ ഇരു പാർട്ടികളും ചേരി തിരിഞ്ഞാണ് മത്സരിച്ചിരുന്നത്. ഇരു പാർട്ടികൾക്കും സീറ്റുകൾ നേടാനുമായിരുന്നില്ല.

പൊതുതിരഞ്ഞെടുപ്പിൽ ഐഎൻഎൽഡി സംസ്ഥാനത്ത് ഏഴ് സീറ്റുകളിൽ മത്സരിച്ചപ്പോൾ ബിഎസ്പി ഒമ്പത് പാർലമെൻ്റ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി. ഐഎൻഎൽഡിയുടെ വോട്ട് വിഹിതം 1.74 ശതമാനവും ബിഎസ്പിയുടേത് 1.28 ശതമാനവുമായിരുന്നു.

മണിപ്പൂരിൽ രാഹുൽ ആദ്യം സന്ദർശിക്കുക ജിരിബാം; ഗവർണറെയും കണ്ടേക്കും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us