പച്ചക്കറിയെത്തിയിട്ട് ഒരാഴ്ച; മഞ്ഞൾപ്പൊടി കുഴച്ച ചോറ് കുട്ടികൾക്ക് ഉച്ചഭക്ഷണം; സംഭവം ഛത്തീസ്ഗഡിൽ

ഛത്തീസ്ഗഡിലാണ് അത്യാവശ്യം വേണ്ട പോഷകവസ്തുക്കൾ പോലുമില്ലാതെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പിയത്

dot image

റായ്പുർ: പച്ചക്കറിയെത്തിയിട്ട് ഒരാഴ്ചയായെന്ന കാരണം പറഞ്ഞ് കുട്ടികൾക്ക് മഞ്ഞൾപൊടി കുഴച്ച ചോറ് ഉച്ചഭക്ഷണമായി നൽകി സ്കൂൾ അധികൃതർ. ഛത്തീസ്ഗഡിലാണ് അത്യാവശ്യം വേണ്ട പോഷകവസ്തുക്കൾ പോലുമില്ലാതെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പിയത്.

ബാൽറാംപുർ ജില്ലയിലെ ബിജാകുര പ്രൈമറി സ്കൂളിലാണ് സംഭവം. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കുട്ടികൾക്ക് അധികൃതർ മഞ്ഞൾപ്പൊടി ഇട്ടുകുഴച്ച ചോറ് മാത്രം നൽകുന്നത് കാണാം. സംഭവത്തെകുറിച്ച് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. പച്ചക്കറി വിതരണം ചെയ്യുന്ന ആൾക്ക് പണം നൽകാനുള്ളതുകൊണ്ട് അയാൾ ഇപ്പോൾ സ്കൂളിലേക്ക് പച്ചക്കറി നൽകുന്നില്ലത്രേ !

വിദ്യാർത്ഥികൾക്ക് അത്യാവശ്യമായി വേണ്ട പോഷകവസ്തുക്കൾ പോലും ഉറപ്പാക്കാൻ സാധിക്കാത്തതിൽ വ്യാപക വിമർശനമാണ് സ്കൂൾ അധികൃതർക്കെതിരെ ഉണ്ടാകുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പും ഉണർന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചില വിദ്യാഭ്യാസ വകുപ്പ് ഓഫിസർ പറഞ്ഞിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us