നാരായണ മൂർത്തിയുടെ ഒരാഴ്ച 70 മണിക്കൂർ ജോലിയോട് യോജിക്കുന്നു; ഒല ഉടമ

ആഴ്ചയിലെ ഏഴ് ദിവസവും താൻ 20 മണിക്കൂർ ജോലി ചെയ്യാറുണ്ടെന്ന് അഗർവാൾ പറഞ്ഞു

dot image

ന്യൂഡൽഹി: ഇൻഫോസിസ് സഹസ്ഥാപകനായ നാരായൺ മൂർത്തിയുടെ ഒരാഴ്ച 70 മണിക്കൂർ ജോലി എന്ന ഉപദേശത്താേട് താന് പൂർണ്ണമായും യോജിക്കുന്നുവെന്ന് ഒല സിഇഒ ഭവിഷ് അഗർവാൾ. ആഴ്ചയിലെ ഏഴ് ദിവസവും താൻ 20 മണിക്കൂർ ജോലി ചെയ്യാറുണ്ടെന്ന് ഭവിഷ് പറഞ്ഞു. ശരാശരി ജോലി സമയം വർധിപ്പിക്കുന്നതിനെക്കുറിച്ച് അഗർവാൾ തൻ്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. സോഷ്യൽ മീഡിയയിൽ നാരായൺ മൂർത്തിയുടെ അഭിപ്രായത്തെ അദ്ദേഹം നേരത്തെ പിന്തുണച്ചിട്ടുണ്ട്.

'എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യണം, യുവാക്കൾക്കുള്ള നാരായൺ മൂർത്തിയുടെ നിർദേശവുമായി ഞാൻ പൂർണ്ണമായും സമന്വയിക്കുന്നു. അദ്ദേഹത്തിൻ്റെ കമ്പനി സ്ഥിതി ചെയ്യുന്ന രാജ്യത്തേക്ക് അദ്ദേഹത്തിന് തിരിച്ചു വരേണ്ടി വന്നുവെന്നാണ് ഞാന് കരുതുന്നത്, ശരിയല്ലേ? തിരികെ വന്നതിന് ശേഷം സംഭാവന നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിനുശേഷം യഥാർത്ഥത്തിൽ നന്ദൻ പോലും ഒരു നോൺ എക്സിക്യൂട്ടീവ് ചെയർമാൻ റോളിൽ തിരിച്ചെത്തി, കൂടുതൽ സംഭാവനകൾ നൽകി ',ഭവിഷ് പറഞ്ഞു.

ഇൻഫോസിസ് ബോർഡിൻ്റെ സഹസ്ഥാപകനും നോൺ എക്സിക്യൂട്ടീവ് ചെയർമാനുമാണ് നന്ദൻ നിലേകനി. രാജ്യത്ത് ആധാർ കാർഡ് പുറത്തിറക്കിയതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് ഉണ്ടെന്നും ഭവിഷ് പറഞ്ഞു.

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം

താൻ അന്നും ഇന്നും സ്റ്റീവ് ജോബ്സിൻ്റെ ആരാധകനാണെന്നും തനിക്കുണ്ടായ പ്രധാന പ്രചോദനങ്ങളിൽ ഒരാളാണ് അദ്ദേഹമെന്നും ഒല സിഇഒ പറഞ്ഞു. ആപ്പിൾ ആരാധകനാണോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയായി അദ്ദേഹം പറഞ്ഞു. താൻ എല്ലാ ആപ്പിൾ ഉൽപ്പന്നങ്ങളും ഉപയോഗിക്കാറുണ്ട്. അവ വളരെ നന്നായി രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങളാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടെന്നും ഭവിഷ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us