കനത്ത മഴ; മുംബൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു, വിമാനങ്ങള് റദ്ദാക്കി

മുംബൈയിൽ ഇറങ്ങേണ്ട 50 വിമാനങ്ങളുടെ സർവീസാണ് റദ്ദാക്കിയത്

dot image

മുംബൈ : കനത്ത മഴയിൽ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്തോടെ 50 ൽ അധികം വിമാനങ്ങള് റദ്ദാക്കി. റദ്ദാക്കിയ വിമാനങ്ങൾ അഹമ്മദാബാദ്, ഹൈദരാബാദ്, ഇൻഡോർ എന്നീ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. മുംബൈയിൽ ഇറങ്ങേണ്ട വിമാനങ്ങളുടെ സർവീസാണ് റദ്ദാക്കിയത്. 42 ഇൻഡിഗോ വിമാനം, 6 എയർ ഇന്ത്യ വിമാനം, 2 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം, 1 ഖത്തർ എയർവേയ്സ് വിമാനം എന്നിവയാണ് റദ്ദാക്കിയത്.

വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള സർവീസുകൾക്കാണ് മുൻഗണനയെന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങളെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഫലമായി മുംബൈയിൽ നിന്ന് വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടായേക്കാം. അതിനാൽ, യാത്രക്കാർ അതാത് എയർലൈൻസിന്റെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച പുലർച്ചെ മുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. മുംബൈ നഗരത്തിൽ ആകെ 2,547 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മുംബൈ, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്നോ നാലോ മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുംബൈ, താനെ, പാൽഘർ, കൊങ്കൺ മേഖല എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മുംബൈയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവൺമെന്റ് അവധി പ്രഖ്യാപിച്ചു.

സർക്കാർ വിശദീകരിക്കണം; ചോര്ത്തിയവരെ കണ്ടെത്താനായില്ലെങ്കില് പുനഃപരീക്ഷ; ഇടക്കാല ഉത്തരവുമായി കോടതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us