അസമിലെ വെള്ളപ്പൊക്കത്തിന് നേരിയ ശമനം; ഇത് വരെ 85 മരണം

18 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു

dot image

ഗുവാഹത്തി: അസമിലെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും നേരിയ ശമനം. തിങ്കളാഴ്ച്ച 27 ജില്ലകളിലായി ആറ് പേർക്ക് കൂടി ജീവൻ നഷ്ടമായി. എന്നാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് സ്ഥിതിഗതികൾ മെച്ചപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയുടെ (എഎസ്ഡിഎംഎ) റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് ഇതിനകം 85 പേർക്കാണ് വെള്ളപ്പൊക്ക ദുരന്തത്തിൽ ജീവൻ നഷ്ടമായത്. 18 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ധൂബ്രി ജില്ലയിൽ 4.75 ലക്ഷം ആളുകളെയാണ് ദുരന്തം ബാധിച്ചത്. സംസ്ഥാനത്ത് രൂക്ഷമായ രീതിയിൽ ഉരുൾപൊട്ടലുകൾ സംഭവിച്ചതും ധൂബ്രി ജില്ലയിലാണ്. 27 ജില്ലകളിലെ 543 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,45,500 പേരെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിവിൽ അഡ്മിനിസ്ട്രേഷൻ, എസ്ഡിആർഎഫ്, എൻഡിആർഎഫ്, എമർജൻസി സർവീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് 350 ഓളം പേരെ രക്ഷപ്പെടുത്തിയതായി എഎസ്ഡിഎംഎ അറിയിച്ചു.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിൽ തടയണകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. നിലവിൽ നിമതിഘട്ട്, തേസ്പൂർ, ഗുവാഹത്തി, ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ഇതിൻ്റെ പോഷകനദികളായ സുബൻസിരി, ബദാതിഘട്ട്, ബുർഹിദിഹിംഗ്, ചെനിമാരി, ദിഖൗ, ശിവസാഗർ, ദിസാങ്, നംഗ്ലമുരഘട്ട്, കോപിലി, ധരംതുൽ എന്നിവയും അപകടനിലയ്ക്ക് മുകളിലായാണ് ഒഴുകുകയാണ്.

കനത്ത മഴയിൽ മുംബൈയിൽ വ്യാപക നാശ നഷ്ടം; സ്കൂളുകൾക്ക് അവധി
dot image
To advertise here,contact us
dot image