സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചു; ഐഎഎസ് ട്രെയിനിയെ സ്ഥലം മാറ്റി

പൂനെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിനെ തുടർന്നാണ് നടപടി.

dot image

പൂനെ: സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിന് ഐഎഎസ് ട്രെയിനിയെ സ്ഥലം മാറ്റി. അധികാര ദുർവിനിയോഗം ആരോപിച്ചാണ് മഹാരാഷ്ട്ര സർക്കാർ പ്രൊബേഷണറി ഐഎഎസ് ഓഫീസർ ഡോ പൂജാ ഖേദ്കറെ പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയത്. പൂനെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിനെ തുടർന്നാണ് നടപടി. ഒരു പ്രൊബേഷൻ ഓഫീസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ കഴിയില്ലയെന്ന് പൂനെ കളക്ടറുടെ ഓഫീസിൽ നിന്ന് ഖേദ്കറെയ്ക്ക് നിർദേശം ലഭിച്ചിരുന്നു.

അനുസൂയ ഇനിമുതല് അനുകതിർ സൂര്യ; പേരും ലിംഗമാറ്റവും അംഗീകരിച്ചു, ഇത് ചരിത്ര ഉത്തരവ്

സ്വകാര്യ ഓഡി കാറിൽ ചുവപ്പും നീലയും കലർന്ന ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി. സ്വകാര്യ കാറിൽ മഹാരാഷ്ട്ര സർക്കാർ എന്ന ബോർഡും പൂജാ ഖേദ്കറെ ഉപയോഗിച്ചുരുന്നതായും റിപ്പോർട്ട് ഉണ്ട്. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ എന്നിവയെല്ലാം ഖേദ്കറെ ആവശ്യപ്പെട്ടതായി പരാതിയുണ്ട്.

പ്രൊബേഷണറി പിരീയഡിൽ മേൽപ്പറഞ്ഞ സൗകര്യങ്ങൾ നൽകാൻ കഴിയില്ല. ഗസറ്റഡ് ഓഫീസറായി നിയമിച്ചാൽ മാത്രമേ ഇത്തരം ആനൂകൂല്യങ്ങൾ ലഭിക്കു. അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ മുൻ ചേമ്പർ ഉപയോഗിച്ചതായും പേരെഴുതിയ ബോർഡ് സ്ഥാപിച്ചതായും റിപ്പോർട്ട് ഉണ്ട്. റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഖേദ്കറിൻ്റെ പിതാവും തൻ്റെ മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജില്ലാ കളക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തുയിരുന്നു.

dot image
To advertise here,contact us
dot image