ഹമീദ് അൻസാരിയെ അവഹേളിച്ചുവെന്ന് ആരോപണം; മോദിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്

മോദിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ജയറാം രമേശ് നോട്ടീസ് നൽകിയത്

dot image

ന്യൂഡൽഹി: മുൻ രാജ്യസഭാ അധ്യക്ഷൻ ഹമീദ് അൻസാരിയെ അവഹേളിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ്.

നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോഴായിരുന്നു മോദിയുടെ പരാമർശം. 2014ൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ രാജ്യസഭ അധ്യക്ഷന് പ്രതിപക്ഷത്തോടായിരുന്നു ചായ്വ് എന്നായിരുന്നു മോദിയുടെ പരാമർശം. അധ്യക്ഷനെതിരായ ഈ ആരോപണം സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയും മോദിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ജയറാം രമേശ് നോട്ടീസ് നൽകിയത്.

നേരത്തെ രാഹുൽ ഗാന്ധിയുടേതടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയിരുന്നു. 'ഹിന്ദു', അഗ്നിവീർ പരാമർശങ്ങളാണ് നീക്കിയത്. ഇതിൽ പ്രതിപക്ഷത്തിന് അമർഷമുണ്ടായിരുന്നു.

ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ രാഹുല് ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നൽകിയിരുന്നു. രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളിൽനിന്ന് പരാമർശം നീക്കിയത്. ഇവ കൂടാതെ ബിജെപി, ആർഎസ്എസ് എന്നിവർക്കെതിരായ പരാമർശങ്ങളും നീക്കി.

dot image
To advertise here,contact us
dot image