ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില് അതിഥിയായി വിദേശ ജഡ്ജി

അതിഥി ജഡ്ജിയെ ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് തന്നെയാണ് സ്വാഗതം ചെയ്തതും അഭിഭാഷകര്ക്ക് പരിചയപ്പെടുത്തിയതും

dot image

ഡൽഹി: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില് അതിഥിയായി എത്തി ബ്രസീല് നാഷണല് ഹൈക്കോര്ട്ട് നിയുക്ത ചീഫ് ജസ്റ്റിസ് അന്റോണിയോ ഹെര്മന് ബെഞ്ചമിന്. അതിഥി ജഡ്ജിയെ ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് തന്നെയാണ് സ്വാഗതം ചെയ്തതും അഭിഭാഷകര്ക്ക് പരിചയപ്പെടുത്തിയതും. അതിഥി ജഡ്ജിയെ ചീഫ് ജസ്റ്റിസിന്റെ കോടതിയില് ഹാജരായ അഭിഭാഷകരും സ്വാഗതം ചെയ്തു. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പാര്ഡിവാല, മനോജ് മിശ്ര എന്നിവര്ക്കൊപ്പം നാലാമത്തെ ജഡ്ജിയായി ഏറെ നേരം വിവിധ കേസുകളില് ജസ്റ്റിസ് അന്റോണിയോ ഹെര്മന് ബെഞ്ചമിനും വാദം കേട്ടു.

ഇന്ത്യയില് വിനോദ സന്ദര്ശനത്തിന് എത്തിയതാണ് ജസ്റ്റിസ് അന്റോണിയോ ഹെര്മന് ബെഞ്ചമിന്. ജമ്മു കശ്മീരിലെ സന്ദര്ശനം പൂര്ത്തിയാക്കിയാണ് ജസ്റ്റിസ് അന്റോണിയോ ഹെര്മന് ബെഞ്ചമിന് ഡൽഹിയിലെത്തിയത്. തുടര്ന്ന് സുപ്രിംകോടതിയിലെത്തിയ ജസ്റ്റിസ് അന്റോണിയോ ഹെര്മന് ബെഞ്ചമിനെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില് സ്വീകരിച്ചു.

2006ലാണ് അന്റോണിയോ ഹെര്മന് ബെഞ്ചമിന് ബ്രസീല് നാഷണല് ഹൈക്കോര്ട്ട് ജഡ്ജിയാകുന്നത്. പ്രസിഡന്റെ ലുല ഡ സില്വയാണ് അദ്ദേഹത്തെ നിയമിച്ചത്. ജഡ്ജിയാകുന്നതിന് മുന്പ് അന്റോണിയോ ഹെര്മന് ബെഞ്ചമിന് 20 വര്ഷത്തിലധികം സാവോ പോളോയില് അസിസ്റ്റന്റ് അറ്റോര്ണി ജനറല് ആയിരുന്നു. പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെയും തലവനായിരുന്നു. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെ നിയമ വിദഗ്ധരുടെ സംഘത്തിലും അംഗമാണ്. ജസ്റ്റിസ് അന്റോണിയോ ഹെര്മന് ബെഞ്ചമിന് വൈകാതെ ബ്രസീല് നാഷണല് ഹൈക്കോര്ട്ട് ചീഫ് ജസ്റ്റിസായി ചുമതലയേല്ക്കും.

പരിസ്ഥിതി നിയമത്തില് വിദഗ്ധനാണ് ജസ്റ്റിസ് അന്റോണിയോ ഹെര്മന് ബെഞ്ചമിന്. ബ്രസീലിയന് എന്വയോണ്മെന്റല് കൗണ്സില് അംഗം, ബ്രസീലിയന് എന്വയോണ്മെന്റല് ഫോറം ഓഫ് ജഡ്ജസ് അധ്യക്ഷന്, ചീഫ് ജസ്റ്റിസുമാരുടെ പരിസ്ഥിതി സമ്മേളനത്തിന്റെ അധ്യക്ഷന് തുടങ്ങിയ ചുമതലകളും ജസ്റ്റിസ് അന്റോണിയോ ഹെര്മന് ബെഞ്ചമിന് നിര്വഹിക്കുന്നുണ്ട്. 2015ല് പരിസ്ഥിതി പുരസ്കാരമായ എലിസബത്ത് ഹൗബ് പുരസ്കാരം ഉള്പ്പടെയുള്ളവയും നേടിയിട്ടുണ്ട്. രാജ്യത്ത് അതിഥികളായി എത്തുന്ന സൗഹൃദ രാജ്യങ്ങളിലെ സുപ്രീം കോടതി ജഡ്ജിമാരെ സ്വീകരിക്കുകയും അതിഥി ജഡ്ജിയായി ഉള്പ്പെടുത്തുകയും ചെയ്യുന്ന പതിവ് സുപ്രീം കോടതിയിലുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us