'ഗുണ' റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ജൂലൈ 22നകം ഇതില് പ്രതികരണം അറിയിക്കാന് പിരമിഡ്, എവര്ഗ്രീന് മീഡിയ ഗ്രൂപ്പുകള്ക്ക് ഹൈക്കോടതി നിര്ദേശം നല്കിയിട്ടുണ്ട്

dot image

ചെന്നൈ: തമിഴ് ചിത്രം ഗുണയുടെ റീറിലീസ് തടഞ്ഞു. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. പകർപ്പവകാശ ലംഘനം ആരോപിച്ചുള്ള ഹർജിയിലാണ് നടപടി. എസ് ഘനശ്യാം ഹേംദേവ് നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ ഇടക്കാല ഉത്തരവ് അനുവദിച്ചത്. പ്രൊഡക്ഷൻ കമ്പനികളായ പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവർഗ്രീൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവർക്കും കോടതി നോട്ടീസ് അയച്ചു.

ജൂലൈ 22നകം ഇതില് പ്രതികരണം അറിയിക്കാന് പിരമിഡ്, എവര്ഗ്രീന് മീഡിയ ഗ്രൂപ്പുകള്ക്ക് ഹൈക്കോടതി നിര്ദേശം നല്കിയിട്ടുണ്ട്. സന്താനഭാരതിയുടെ സംവിധാനത്തില് 1991ല് റിലീസ് ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളില് എത്താന് ഒരുങ്ങിയ സമയത്താണ് ഹൈക്കോടതി റിലീസ് തടഞ്ഞിരിക്കുന്നത്. പിരിമിഡ് ഓഡിയോ ഗ്രൂപ്പ് ആയിരുന്നു സിനിമ റീ റിലീസ് ചെയ്യാന് ഏറ്റെടുത്തത്.

ഗുണ സിനിമിലെ പാട്ട് ‘മഞ്ഞുമ്മല് ബോയ്സ്’ എന്ന മലയാള ചിത്രത്തില് ഉപയോഗിച്ചതോടെ കമല്ഹാസന് സിനിമ വീണ്ടും ശ്രദ്ധ നേടിയിരുന്നു. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ‘കണ്മണി അന്പോട്’ എന്ന ഗാനം മഞ്ഞുമ്മല് ബോയ്സ് റിലീസിന് ശേഷം കേരളത്തിലും തമിഴ്നാട്ടിലും ട്രെന്ഡായിരുന്നു.

ബ്രഹ്മാണ്ഡ സിനിമയുടെ കാതലൻ, ടെക്നോളജിയിൽ മുതൽവൻ; 'ശങ്കർ' ഈസ് ദി വൺ... ദി സൂപ്പർ വൺ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us