ആക്രമണത്തിന് മുൻപ് ഭീകരർ ഗ്രാമത്തിലേക്കിറങ്ങി; നാട്ടുകാരെ തോക്ക് ചൂണ്ടി ഭക്ഷണം പാചകം ചെയ്യിപ്പിച്ചു

അഞ്ച് സൈനികരാണ് കത്വ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്

dot image

കത്വ: അഞ്ച് സൈനികർ വീരമൃത്യു വരിച്ച കത്വ ആക്രമണത്തിന് തൊട്ടുമുൻപ് ഭീകരർ സമീപ ഗ്രാമം സന്ദർശിച്ചതായി റിപ്പോർട്ട്. ഗ്രാമത്തിലിറങ്ങിയ ഭീകരർ നാട്ടുകാരെ തോക്കിൻമുനയിൽ നിർത്തി ഭക്ഷണം പാചകം ചെയ്യിപ്പിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഞ്ച് സൈനികരാണ് കത്വ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലായിരുന്നു ഏറ്റുമുട്ടൽ. ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിക്കുകയും ചെയ്തു.

ഭീകരർ എത്തിയത് പാകിസ്താനിൽ നിന്നെന്നും ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങളെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എം 4 കാർബൈൻ റൈഫിളുകളും സ്ഫോടകവസ്തുക്കളുമാണ് ഭീകരർ ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണം നടത്താനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഭീകരർക്ക് പ്രാദേശികസഹായം ലഭിച്ചു. ഇയാളാണ് ആക്രമണം നടത്തേണ്ട സ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നും, ആക്രമണത്തിനുശേഷം ഭീകരരെ രക്ഷപ്പെടാൻ സഹായിച്ചതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. വാഹനഗതാഗതം അത്രകണ്ട് പ്രായോഗികമല്ലാത്ത റോഡിൽ, കുറഞ്ഞ വേഗതയിലായിരുന്നു സൈനിക വാഹനം വന്നുകൊണ്ടിരുന്നത്. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട്, ഭീകരർ അടുത്തുള്ള ഒരു കുന്നിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

മേഖലയിൽ ഇപ്പോൾ നാല് ഭീകരസംഘങ്ങള് സജീവമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്. ഇതിലേറെയും പാകിസ്ഥാന് പൗരന്മാരാണ്. അതേസമയം, വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം പോസ്റ്റ്മോര്ട്ടം പൂർത്തിയാക്കി അവരവരുടെ വീടുകളിലേക്ക് അയച്ചിരുന്നു. ബില്ലവറിലെ സബ് ജില്ല ആശുപത്രിയിലാണ് വീരമൃത്യു വരിച്ചവരുടെ പോസ്റ്റ്മോര്ട്ടം നടത്തിയത്. ഇവരെല്ലാം ഉത്തരാഖണ്ഡ് സ്വദേശികളാണെന്നാണ് വിവരം.

കേന്ദ്രസർക്കാരിന് പോലും നിയന്ത്രിക്കാനാകാത്ത വിധമാണ് കഴിഞ്ഞ ഒരു മാസമായി ഭീകരാക്രമണങ്ങളുടെ തോത് ഉയരുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിൽ മാത്രം നാല് ആക്രമണങ്ങളും, കഴിഞ്ഞ ഒരു മാസത്തിനിടെ മൊത്തത്തിൽ ഏഴ് ഭീകരാക്രമണങ്ങളുമാണ് കാശ്മീരിൽ ഉണ്ടായത്. ഒരു ആക്രമണത്തിൻെറ തുടർച്ചയായി, പൊടുന്നനെയാണ് മറ്റൊന്ന് ഉണ്ടാകുന്നത് എന്നത് സൈനിക വൃത്തങ്ങളെ കുഴപ്പിക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us