ലഖ്നൗ: ജോലി സമയത്ത് ഫോൺ ഉപയോഗിക്കുകയും ഫോണിൽ ഗെയിം കളിക്കുകയും ചെയ്ത സർക്കാർ സ്കൂള് അധ്യാപകന് സസ്പെന്ഷന്. ഉത്തർ പ്രദേശിലെ സംബാൽ ജില്ലയിലാണ് സംഭവം. തുടർച്ചയായി ജോലി സമയത്ത് ഫോൺ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്.
അധികൃതർ പരിശോധനയ്ക്കെത്തിയ ദിവസം ജോലി സമയത്തിനിടെ ഒരു മണിക്കൂർ 17 മിനിറ്റാണ് ഇയാള് കാൻഡി ക്രഷ് കളിച്ചത്. 26 മിനിറ്റ് ഫോണിൽ സംസാരിച്ചു, 17 മിനിറ്റ് ഫേസ്ബുക്ക് ഉപയോഗിച്ചതായും, ബാക്കി സമയങ്ങൾ മറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചെലവഴിച്ചതായും ജില്ലാ മജിസ്ട്രേറ്റ് കണ്ടെത്തി.
അധ്യാപകനെ പിരിച്ചു വിട്ട സംഭവം സോഷ്യല് മീഡിയയില് ചർച്ചയായതോടെ നിരവധി പേരാണ് ഇയാളെ അനുകൂലിച്ചും എതിർത്തും രംഗത്ത് വരുന്നത്. അധ്യാപകനെ സസ്പെൻഡ് ചെയ്യുന്നതിന് പകരം അപ്പോൾ തന്നെ പിരിച്ചു വിടണമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ സ്വകാര്യതയിലേക്ക് കറയിചെല്ലാനും രേഖകൾ പരസ്യപ്പെടുത്താനും ഡിഎമ്മിന് അധികാരമുണ്ടോ എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.
മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കനാലിൽ തള്ളി; പ്രതികൾ പ്രായപൂർത്തിയാകാത്ത കൗമാരക്കാര്