വീണ്ടും എംഎല്എമാര് ബിആര്എസ് വിട്ട് കോണ്ഗ്രസിലേക്ക്; ഇത്തവണയെത്തിയത് രണ്ട് പേര്

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം എട്ട് ബിആര്എസ് എംഎല്എമാരാണ് കോണ്ഗ്രസിലെത്തിയത്.

dot image

ഹൈദരാബാദ്: ജൂലൈ 24ന് നടക്കുന്ന ബജറ്റ് സമ്മേളനത്തിന് മുമ്പ് തന്നെ ബിആര്എസില് നിന്ന് പരമാവധി എംഎല്എമാരെ ഒപ്പമെത്തിക്കുന്നതിന് വേഗത കൂട്ടി കോണ്ഗ്രസ്. ഇന്ന് രണ്ട് എംഎല്എമാരാണ് ബിആര്എസ് വിട്ട് കോണ്ഗ്രസിലെത്തിയത്. രാജേന്ദ്ര നഗര് എംഎല്എ ടി പ്രകാശ് ഗൗഡ്, സെറിലിങ്കംപള്ളി എംഎല്എ അറേക്കപ്പുഡി ഗാന്ധി എന്നിവരാണിത്.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം എട്ട് ബിആര്എസ് എംഎല്എമാരാണ് കോണ്ഗ്രസിലെത്തിയത്. 119 അംഗ നിയമസഭയില് 64 സീറ്റുനേടിയാണ് കോണ്ഗ്രസ് അധികാരത്തിലെത്തിയത്. 39 എംഎല്എമാരായിരുന്നു ബിആര്എസിനുണ്ടായിരുന്നത്. സെക്കന്ഡരാബാദ് കന്റോണ്മെന്റ് എംഎല്എയുടെ റോഡ് അപകടത്തിലെ മരണത്തെ തുടര്ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില് സീറ്റ് കോണ്ഗ്രസ് പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഏഴ് എംഎല്എമാര് ബിആര്എസ് വിട്ട് കോണ്ഗ്രസില് ചേര്ന്നത്. കഡിയം ശ്രീഹരി, ദാനം നാഗേന്ദര് , തെല്ലം വെങ്കട്ട് റാവു , പോചരം ശ്രീനിവാസ് റെഡ്ഡി , സഞ്ജയ് കുമാര് , കാലെ യാദയ്യ എന്നിവരാണ് ഇതിന് മുമ്പ് കോണ്ഗ്രസിലെത്തിയ ആറ് എംഎല്എമാര്.

ഡല്ഹിയില് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢിയുടെ സാന്നിദ്ധ്യത്തിലാണ് കാലേ യാദയ്യ കോണ്ഗ്രസിന്റെ ഭാഗമായത്. ഗ്രേറ്റര് ഹൈദരാബാദ് മേഖലയില് നിന്ന് ബിആര്എസ് വിട്ടെത്തുന്ന രണ്ടാമത്തെ എംഎല്എയാണ് കാലേ യാദയ്യ.

നിയമസഭ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് മികച്ച വിജയം നേടിയപ്പോഴും ഗ്രേറ്റര് ഹൈദരാബാദ് മേഖലയില് നിന്ന് നല്ല രീതിയില് സീറ്റുകള് നേടാന് ബിആര്എസിന് കഴിഞ്ഞു. ആകെയുള്ള 39ല് 16 സീറ്റും ഈ മേഖലയില് നിന്നാണ് ബിആര്എസിന് ലഭിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ബിആര്എസില് നിന്ന് കോണ്ഗ്രസിലേക്കെത്തിയ ആറാമത്തെ എംഎല്എയാണ് കാലേ യാദയ്യ. തെലങ്കാനയിലെ മുതിര്ന്ന രാഷ്ട്രീയ നേതാവും ബിആര്എസ് മന്ത്രിസഭയിലെ മുന് മന്ത്രിയും സ്പീക്കറുമായ പോച്ചാറാം ശ്രീനിവാസ റെഡ്ഢി കോണ്ഗ്രസില് ചേര്ന്നിരുന്നു. പാര്ട്ടിയിലേക്കുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ ക്ഷണം സ്വീകരിച്ചാണ് ശ്രീനിവാസ റെഡ്ഢി കോണ്ഗ്രസില് ചേര്ന്നത്.

dot image
To advertise here,contact us
dot image