അയ്യായിരം കോടി കല്യാണ ചെലവിൻ്റെ അടുത്തെത്തില്ല അംബാനിയുടെ സ്വകാര്യ ശേഖരത്തിലെ ഈ ആഡംബര വസ്തുക്കൾ

ആനന്ദ്-രാധിക വിവാഹത്തിനായി വേണ്ടിവന്ന ചെലവുകളെക്കുറിച്ചാണ് ഇപ്പോള് ചര്ച്ച കൊഴുക്കുന്നത്

dot image

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയാണ്. മാസങ്ങളോളം നീണ്ട ആഘോഷങ്ങൾക്കൊടുവിൽ ഇന്നാണ് ഇരുവരുടെയും വിവാഹം. എന്നാല് ആനന്ദ്-രാധിക വിവാഹത്തിനായി വേണ്ടിവന്ന ചെലവുകളെക്കുറിച്ചാണ് ഇപ്പോള് ചര്ച്ച കൊഴുക്കുന്നത്. നാലായിരം മുതൽ അയ്യായിരം കോടിയാണ് ആനന്ദ്-രാധിക വിവാഹച്ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്. അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.05 ശതമാനം മാത്രമേ ഇത് വരൂവെന്നാണ് പ്രത്യേകത.

ചര്ച്ചയാകുന്ന മറ്റൊരുകാര്യം വിവാഹച്ചടങ്ങിനെക്കാള് വിലകുറഞ്ഞ അംബാനി ശേഖരത്തിലെ ചില ആഡംബര വസ്തുക്കളാണ്. മുകേഷ് അംബാനിയുടെ സ്വകാര്യ ജെറ്റ് ആണ് അതിലൊന്ന്. ഏകദേശം 600 കോടി രൂപയാണ് ഇതിന്റെ വിലവരുന്നത്. പ്രശസ്ത ജ്വല്ലറി ആർട്ടിസ്റ്റ് വാലസ് ചാൻ പണിത 27 വ്യത്യസ്ത ശൈലികളിൽ ധരിക്കാൻ കഴിയുന്ന ഒരു മാലയാണ് മറ്റൊന്ന്. 104 കാരറ്റ് വൃത്താകൃതിയിലുള്ള വജ്രം ഉൾക്കൊള്ളുന്ന ഇതിന്റെ വില ഏകദേശം 1668 കോടി രൂപയാണ്.

ലോകത്തിലെ ഏറ്റവും വിലകൂടിയ കാറായ 211 കോടിയുടെ റോൾസ് റോയ്സ് ലാ റോസ് നോയർ ഡ്രോപ്ടെയിൽ ആനന്ദ് അംബാനിയുടെ വിവാഹത്തേക്കാൾ ചെലവ് കുറവാണ്. 2010-ലെ ഗിന്നസ് വേൾഡ് റെക്കോർഡിലെ ഏറ്റവും വിലകൂടിയ ബാഗ് എന്ന് വിശേഷിപ്പിക്കുന്ന മൗവാദ് 1001 നൈറ്റ്സ് ഡയമണ്ട് പഴ്സിൻ്റെ വില ഏകദേശം 31 കോടി രൂപയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us