വീട്ടിലേക്ക് വരാന് ആവശ്യപ്പെട്ടു: എഎസ്ഐയെ ജീവനക്കാരി തല്ലിയതിൽ പ്രതികരിച്ച് സ്പൈസ് ജെറ്റ് അധികൃതർ

കേസില് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

dot image

ന്യൂഡൽഹി: ജയ്പൂര് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയെ ചൊല്ലിയുണ്ടായ തര്ക്കത്തെ തുടര്ന്ന് സ്പൈസ് ജെറ്റ് ജീവനക്കാരി എഎസ്ഐയുടെ മുഖത്തടിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി എയർ ലൈൻ അധികൃതർ. ജീവനക്കാരിയോട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരാന് എഎസ്ഐ ആവശ്യപ്പെട്ടതായാണ് കമ്പനിയുടെ വിശദീകരണം. 'ഞങ്ങൾ ഞങ്ങളുടെ ജീവനക്കാരിക്കൊപ്പം ഉറച്ചുനിൽക്കുകയാണെന്നും അവർക്ക് പൂർണ്ണ പിന്തുണ നൽക്കുന്നു'വെന്നും സ്പൈസ് ജറ്റ് അധികൃതർ വ്യക്തമാക്കി. അസിസ്റ്റന്റ് സബ് ഇന്സ്പെക്ടറായ ഗിരിരാജ് പ്രസാദിനെതിരെ പൊലീസിൽ പരാതി നൽകിയെന്നും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. ജയ്പൂര് വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയെ ചൊല്ലിയുണ്ടായ തര്ക്കത്തിലാണ് സ്പൈസ് ജറ്റ് ജീവനക്കാരി അനുരാധ റാണി അസിസ്റ്റന്റ് സബ് ഇന്സ്പെക്ടറായ ഗിരിരാജ് പ്രസാദിന്റെ മുഖത്ത് അടിച്ചത്. കേസില് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുലര്ച്ചെ നാലുമണിയോടെ മറ്റ് സ്റ്റാഫ് അംഗങ്ങള്ക്കൊപ്പം വിമാനാത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനിടെ അനുരാധയെ എഎസ്ഐ തടഞ്ഞത്. കമ്പനി ജീവനക്കാരിക്ക് അകത്ത് കടക്കാന് ആവശ്യമായ പാസ് ഉണ്ടായിരുന്നെന്നും അനുചിതമായി സംസാരിച്ചതാണ് മുഖത്തടിക്കുന്നതിലേക്ക് നയിച്ചതെന്നും ജയ്പൂര് എയര്പോര്ട്ട് സ്റ്റേഷന് ഹൗസ് ഓഫീസര് രാം ലാല് പറഞ്ഞു .

വ്യാഴാഴ്ച്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്ക് പ്രവേശിച്ച ജീവനക്കാരി അനുരാധ, അനുമതിയില്ലാത്ത ഗേറ്റിലൂടെ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. സുരക്ഷയുടെ ഭാഗമായി തടഞ്ഞ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദുമായി അനുരാധ തർക്കത്തിലേർപ്പെടുകയും ഒടുവിൽ കയ്യാങ്കളിയിലെത്തുകയുമായിരുന്നു.

വിവാദ ഐഎഎസ് ഓഫീസർ പൂജാ ഖേദ്കറുടെ നിയമനം; പരിശോധിക്കാൻ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രം
dot image
To advertise here,contact us
dot image