ഭോപ്പാല്: മധ്യപ്രദേശ് ഹൈക്കോടതി മുന് ജഡ്ജി രോഹിത്ത് ആര്യ ബിജെപിയില് ചേര്ന്നു. വിരമിച്ച് മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹം സംസ്ഥാനം ഭരിക്കുന്ന പാര്ട്ടിയായ ബിജെപിയിലേക്ക് ചേക്കേറിയത്. ഭോപ്പാലിലെ പാര്ട്ടിയുടെ ആസ്ഥാന ഓഫിസില് വെച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയത്. പാര്ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ഡോ. രാഘവേന്ദ്ര ശര്മ അദ്ദേഹത്തെ പാര്ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
തുടര്ന്ന് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പങ്കെടുത്ത സെമിനാറില് അദ്ദേഹം പുതിയ മൂന്ന് ക്രിമിനല് നിയമങ്ങളെ കുറിച്ച് സംസാരിച്ചു. മധ്യപ്രദേശിലെ ഇന്ഡോര് ബെഞ്ചിലെ ജഡ്ജിയാണ് രോഹിത്ത് ആര്യ. രാഖി കെട്ടാന് വിസമ്മതിച്ച സ്ത്രീയെ അക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചതിലൂടെ അദ്ദേഹം വാര്ത്തകളില് നിറഞ്ഞുനിന്നിരുന്നു. 2020ലായിരുന്നു ഈ സംഭവം.
എന്നാല്, ഈ കേസില് പിന്നീട് പ്രതിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്ന്ന് സ്ത്രീകള്ക്കെതിരായ കേസില് പ്രതികള്ക്ക് ജാമ്യം നല്കുന്നതുമായി ബന്ധപ്പെട്ട് കീഴ്കോടതികള്ക്ക് സുപ്രീംകോടതി മാര്ഗ്ഗനിര്ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇൌ സംഭവത്തിലൂടെ വാര്ത്തകളിലൂടെ അദ്ദേം ശ്രദ്ധേയനായി. കൂടാതെ പിന്നീടും ഇത്തരത്തില് അദ്ദേഹം സര്വീസിലിരിക്കെ നിരവധി തവണ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതായും വിവിധ കോണുകളില് നിന്ന് ആക്ഷേപമുയര്ന്നിരുന്നു.
62 കാരനായ ജസ്റ്റിസ് ആര്യ രോഹിത്ത് ഏപ്രിലിലാണ് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി വിരമിച്ചത്. 2013 സെപ്റ്റംബറില് ഹൈക്കോടതി ജഡ്ജിയായും 2015 മാര്ച്ചില് സ്ഥിരം ജഡ്ജിയായും സത്യപ്രതിജ്ഞ ചെയ്തു. 1984 ആഗസ്റ്റില് അഭിഭാഷകനായി എന്റോള് ചെയ്ത അദ്ദേഹത്തെ 2003 ആഗസ്റ്റില് മധ്യപ്രദേശ് ഹൈക്കോടതി മുതിര്ന്ന അഭിഭാഷകനായി നിയമിക്കുകയായിരുന്നു.
യുഎഇയില് പുതിയ മന്ത്രിമാര് ശൈഖ് ഹംദാന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും