കേരളത്തിലും മദ്യം വീട്ടിലെത്തുന്ന കാലം വിദൂരമായേക്കില്ല; ഓൺലൈൻ ഡെലിവറി പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

വീര്യം കുറഞ്ഞ മദ്യങ്ങളായ ബീര്‍, വൈന്‍ തുടങ്ങിയവ വീടുകളിലെത്തിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നതായി റിപ്പോർട്ട്

dot image

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്‌ക്കറ്റ് എന്നിവ വഴി മദ്യം വീട്ടിലെത്തുന്ന കാലം വിദൂരമായേക്കില്ല. വീര്യം കുറഞ്ഞ മദ്യങ്ങളായ ബീര്‍, വൈന്‍ തുടങ്ങിയവ വീടുകളിലെത്തിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളം, ന്യൂഡല്‍ഹി, കര്‍ണ്ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രാഥമികമായി പദ്ധതി പരിഗണിക്കുന്നുവെന്നാണ് വ്യവസായ മേധാവികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓണ്‍ലൈന്‍ വഴിയുള്ള മദ്യവിതരണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും അതോറിറ്റികള്‍ പരിശോധിച്ചുവരികയാണ്. ഇതില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം നിര്‍ണ്ണായകമാവും. നിലവില്‍ പശ്ചിമ ബംഗാളിലും ഒഡിഷയിലും ആവശ്യപ്രകാരം മദ്യം വീടുകളിലേക്ക് ഡെലിവറി ചെയ്യുന്നുണ്ട്.

2020 ല്‍ കൊവിഡ് കാലത്ത് സ്വിഗ്ഗിയും സൊമാറ്റോയും ഓണ്‍ലൈന്‍ വഴി മദ്യ വിതരണം നടത്തിയിരുന്നു. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അനുമതി പ്രകാരം റാഞ്ചിയിലാണ് സ്വിഗി മദ്യ വിതരണം നടത്തിയിരുന്നത്. ഇത് പിന്തുടര്‍ന്ന് സൊമാറ്റോ റാഞ്ചിയില്‍ മദ്യവിതരണം ആരംഭിക്കുകയും ഏഴ് നഗരങ്ങളിലേക്ക് വിതരണം നീട്ടാന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, അസം അടക്കമുള്ള സംസ്ഥാനങ്ങളിലും കൊവിഡ് കാലത്ത് താല്‍ക്കാലികമായി ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്തിയിരുന്നു.

Also Read:

dot image
To advertise here,contact us
dot image