'കേദാര്‍നാഥില്‍ നിന്നും സ്വര്‍ണം കാണാതായി'; തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ക്ഷേത്രം കമ്മിറ്റി

ജ്യോതിര്‍മഠം ശങ്കരാചാര്യറെ വെല്ലുവിളിച്ച് ക്ഷേത്രം കമ്മിറ്റി ചെയര്‍മാന്‍ അജേന്ദ്ര അജയ്

dot image

മുംബൈ: കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായെന്ന ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ആരോപണത്തിന് മറുപടിയുമായി ക്ഷേത്രം കമ്മിറ്റി. ശങ്കരാചാര്യറുടെ ആരോപണം ദൗര്‍ഭാഗ്യകരമാണെന്ന് ബദരീനാഥ് -കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ അജേന്ദ്ര അജയ് പ്രതികരിച്ചു. ആരോപണത്തിന് പകരം സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും അതിനായി വെല്ലുവിളിക്കുന്നുവെന്നും അജേന്ദ്ര അജയ് പറഞ്ഞു.

ഡല്‍ഹിയില്‍ കേദാര്‍നാഥിന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അഴിതിക്ക് വഴിയൊരുക്കുമെന്നും കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായെന്നുമാണ് ശങ്കരാചാര്യര്‍ ഉന്നയിച്ച ആരോപണം. ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം കമ്മീഷണറോട് ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹം കേസ് ശരിയായി അന്വേഷിച്ചില്ലെന്നും ശങ്കരാചാര്യര്‍ പറഞ്ഞു. പ്രസ്താവനകള്‍ നടത്തുന്നതിന് പകരം ശങ്കരാചാര്യര്‍ ഉന്നതാധികാരികളെ സമീപിച്ച് അന്വേഷണം ആവശ്യപ്പെടണമെന്നും അല്ലെങ്കില്‍ തെളിവുണ്ടെങ്കില്‍ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പോയി ഹര്‍ജി നല്‍കാമെന്നും അജേന്ദ്ര അജയ് പറഞ്ഞു. കേദാര്‍നാഥിന്റെ മഹത്വം ഹനിക്കാന്‍ ശങ്കരാചാര്യര്‍ക്ക് അവകാശമില്ല. ശങ്കരാചാര്യര്‍ രാഷ്ട്രീയ അജണ്ടയുമായി മുന്നോട്ടു പോകുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേദാര്‍നാഥ് ധാമിന്റെ മഹത്വത്തെ വ്രണപ്പെടുത്താനോ വിവാദമുണ്ടാക്കാനോ അദ്ദേഹത്തിന് അവകാശമില്ല. പ്രതിഷേധിക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനും കോണ്‍ഗ്രസിന്റെ അജണ്ട വര്‍ധിപ്പിക്കാനും വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്യുന്നതെങ്കില്‍ അത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും അജയ് പറഞ്ഞു. കേദാര്‍നാഥിലെ ശ്രീകോവിലിനുള്ളില്‍ വലിയ സ്വര്‍ണ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ശങ്കരാചാര്യര്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ നമ്മുടെ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. 12 ജ്യോതിര്‍ലിംഗങ്ങള്‍ ശിവപുരാണത്തില്‍ പേരും സ്ഥലവും സഹിതം പരാമര്‍ശിച്ചിട്ടുണ്ട്. കേദാര്‍നാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ഡല്‍ഹിയില്‍ നിര്‍മ്മിക്കാനാകുമെന്നും ശങ്കരാചാര്യര്‍ ചോദിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us