'ചിലർക്ക് അമാനുഷികരാകണം, ചിലപ്പോൾ അതിനും മുകളിൽ ദൈവമായും';മോദിക്കെതിരെ ഒളിയമ്പുമായി മോഹൻ ഭാഗവത്

ജാർഖണ്ഡിലെ ഒരു പരുപാടിയിൽ വെച്ചായിരുന്നു മോദിക്കെതിരെയുള്ള മോഹൻ ഭാഗവതിന്റെ ഒളിയമ്പ്

dot image

ജാർഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷവിമർശനവുമായി ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. ജാർഖണ്ഡിലെ ഒരു പരിപാടിയിൽ വെച്ചായിരുന്നു മോദിക്കെതിരെയുള്ള മോഹൻ ഭാഗവതിന്റെ ഒളിയമ്പ്.

'ചിലർക്ക് അമാനുഷികരാവണമത്രേ, എന്നാൽ അവിടെയൊന്നും ആഗ്രഹം അവസാനിക്കുന്നില്ല. പിന്നെ ദേവനാകണം, ഭഗവാനാകണം ! പിന്നെ വിശ്വരൂപമാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനും മുകളിൽ എന്തെങ്കിലും ഉണ്ടോ എന്ന് ആർക്കറിയാം'; മോഹൻ ഭാഗവത് പറഞ്ഞു. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് പിന്നാലെയും മോഹൻ ഭാഗവത് പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. യഥാര്‍ഥ സേവകന് അഹങ്കാരമുണ്ടാകാൻ പാടില്ലെന്നും ആരെയും വേദനിപ്പിക്കാതെ പ്രവർത്തിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. മോദിക്കെതിരെയായിരുന്നു ആ വിമർശനവും എന്ന തരത്തിൽ ചർച്ചകളും വ്യാപകമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us