നീറ്റ് പരീക്ഷ; മാർക്ക് പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ച് സുപ്രീംകോടതി

നീറ്റ് യുജി പരീക്ഷ റദ്ദാക്കണോ എന്നതില്‍ സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനമെടുക്കും

dot image

ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി സുപ്രീംകോടതി. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളിൽ മാർക്ക് വെബ്‌സൈറ്റിൽ പരസ്യപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നീറ്റ് യുജി പരീക്ഷ റദ്ദാക്കണോ എന്നതില്‍ സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനമെടുക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ തിരിച്ചുള്ള ഫലം മറ്റന്നാള്‍ വൈകിട്ട് അഞ്ചിനകം പ്രസിദ്ധീകരിക്കണം. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ മാസ്‌ക് ചെയ്യാനും എന്‍ടിഎയ്ക്ക് സുപ്രീംകോടതി നിർദേശം നൽകി. കേസ് രജിസ്റ്റര്‍ ചെയ്ത ബിഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണം.

ചോദ്യപ്പേപ്പര്‍ ബാങ്കിലെത്തിയതിന് മുന്‍പോ ശേഷമോ ആണ് ചോര്‍ന്നതെന്ന് പറഞ്ഞ സുപ്രീംകോടതി ചോദ്യക്കടലാസ് ചോര്‍ച്ചയുടെ സമയമാണ് ആശങ്കപ്പെടുത്തുന്നതെന്നും വ്യക്തമാക്കി. പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെങ്കില്‍ മാത്രമാകും പുനഃപരീക്ഷയെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ തിങ്കളാഴ്ച്ച വാദം കേള്‍ക്കും.

നീറ്റ് ക്രമക്കേടിൽ പുനപരീക്ഷ വേണ്ടെന്നാണ് കേന്ദ്രസർക്കാരിൻ്റെ നിലപാട്. ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ട് സിബിഐ കോടതിയിൽ നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ രണ്ട് പേരെ കൂടി കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പട്ന സ്വദേശി പങ്കജ് കുമാർ, ഹസാരിബാഗ് സ്വദേശി രാജു സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പങ്കജ് കുമാർ ചോദ്യപേപ്പർ മോഷ്ടിച്ചു എന്നും രാജു സിംഗ് വിതരണം ചെയ്തു എന്നുമാണ് സിബിഐ കണ്ടെത്തിയത്. കേസിൽ ഇതുവരെ 35 പേരാണ് അറസ്റ്റിലായത്.

To advertise here,contact us
dot image
To advertise here,contact us
To advertise here,contact us